മരക്കുരിശിനൊപ്പം ശൂലം; രണ്ടും എടുത്തുമാറ്റി അധികൃതർ

പുതിയതായി സ്ഥാപിച്ച  മൂന്ന‌് മരക്കുരിശുകളാണ‌് ചൊവ്വാഴ‌്ച രാവിലെ തന്നെ കണയങ്കവയൽ പള്ളി അധികൃതർ നീക്കിയത‌്

Spear Cross Idukki

ഇടുക്കി: പാഞ്ചാലിമേട്ടില്‍ കഴിഞ്ഞ ദുഃഖവെള്ളിയാഴ്ച സ്ഥാപിച്ച മൂന്ന് മരക്കുരിശുകള്‍ എടുത്തുമാറ്റി. മരക്കുരിശിന് മുന്നില്‍ സ്ഥാപിച്ച ശൂലവും എടുത്തുമാറ്റിയിട്ടുണ്ട്. മൂന്ന് മരക്കുരിശുകളാണ് വിശ്വാസികള്‍ മാറ്റിയത്. അതോടൊപ്പം തന്നെ കുരിശിന് സമീപം സ്ഥാപിച്ച ശൂലം ക്ഷേത്രം അധികൃതര്‍ എടുത്തുമാറ്റുകയായിരുന്നു. ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരാണ് കുരിശിന് സമീപം ശൂലം സ്ഥാപിച്ചത്. ഇത് വലിയ വിവാദമായിരുന്നു. മരക്കുരിശുകൾ ചൊവ്വാഴ‌്ച വൈകിട്ട‌് അഞ്ചിനുള്ളിൽ മാറ്റിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന‌് ഇടുക്കി ജില്ലാ കലക്ടർ ഉത്തരവിട്ടിരുന്നു.

Read Also: പൊലീസ് കമ്മീഷണറേറ്റ് രൂപീകരണത്തില്‍ സര്‍ക്കാര്‍ പിന്നോട്ട്; ധൃതിയില്ലെന്ന് പിണറായി വിജയന്‍

പുതിയതായി സ്ഥാപിച്ച  മൂന്ന‌് മരക്കുരിശുകളാണ‌് ചൊവ്വാഴ‌്ച രാവിലെ തന്നെ കണയങ്കവയൽ പള്ളി അധികൃതർ നീക്കിയത‌്.  സ്ഥലം കൈവശം വച്ചിട്ടുള്ള ഡിടിപിസി നേരത്തെ പരാതി  നൽകിയിരുന്നു. പാഞ്ചാലിമേട്ടിൽ നേരത്തെ സ്ഥാപിച്ച കുരിശുകൾ മാറ്റാൻ തീരുമാനമില്ല. അവിടെ ആരാധനകൾ പഴയപോലെ തുടരും.  സംസ്ഥാനത്തെ പ്രധാന ടൂറിസ‌്റ്റ‌് കേന്ദ്രമാണ‌് പാഞ്ചാലിമേടെന്നും എന്നാൽ തദ്ദേശവാസികളല്ലാത്ത ചിലർ ടൂറിസവും മതസൗഹാർദവും തകർക്കാൻ ഗൂഢ ശ്രമം നടത്തുന്നതായും ഇതിൽ ജാഗ്രത പുലർത്തണമെന്നും പെരുവന്താനം പഞ്ചായത്ത‌് അധികൃതർ പത്രക്കുറിപ്പിൽ പറയുന്നു.

Read Also: ‘ലൂസിഫർ’ രണ്ടാം ഭാഗത്തെ വരവേൽക്കാനൊരുങ്ങി ആരാധകർ

പഞ്ചാലിമേട്ടിലെ കുരിശുകള്‍ തിടുക്കപ്പെട്ട് പൊളിച്ച് നീക്കേണ്ടതില്ലെന്ന് നേരത്തെ ജില്ലാ കളക്ടര്‍ എച്ച് ദിനേശ് അറിയിച്ചിരുന്നു. കുരിശുകളും അമ്പലവുമുള്ളത് റവന്യൂഭൂമിയിലാണെങ്കിലും വിശ്വാസത്തിന്റെ വിഷയമായതിനാല്‍ കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ തീരുമാനമെടുക്കൂയെന്നാണ് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നത്. കുരിശിന് സമീപം ശൂലം സ്ഥാപിച്ച വിഷയത്തിൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Spear and cross panchalimedu idukki police case

Next Story
പൊലീസ് കമ്മീഷണറേറ്റ് രൂപീകരണത്തില്‍ സര്‍ക്കാര്‍ പിന്നോട്ട്; ധൃതിയില്ലെന്ന് പിണറായി വിജയന്‍Kanam Rajendran, കാനം രാജേന്ദ്രന്‍, Pinarayi Vijayan, പിണറായി വിജയന്‍, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019, CPM, സിപിഎം, CPI, സിപിഐ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express