തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് പിന്നാലെ കണ്ണട വിവാദത്തില്‍ പെട്ട് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. വിവരാവകാശ പ്രകാരമുളള രേഖയില്‍ 49,900 രൂപയുടെ കണ്ണട വാങ്ങിയതായാണ് വിവരം. 45,500 രൂപയാണ് ലെന്‍സിന്‍റെ വില. 4,25,594 രൂപയാണ് ചികിത്സാ ചെലവിനായി സ്പീക്കര്‍ കൈപറ്റിയത്.

അതേസമയം ഒരു ടേമില്‍ കണ്ണട വാങ്ങാനുളള അവകാശം നിയമസഭാസമാജികനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ താന്‍ കണ്ണട വാങ്ങിയിരുന്നില്ലെന്നും ഇത്തവണ ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് വില കൂടിയ കണ്ണട വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. എല്ലാക്കാലത്തും ലാളിത്യമാര്‍ന്ന ജീവിത രീതി പിന്‍തുടരുന്നയാളാണ് താനെന്നും കണ്ണിന്‍റെ സുരക്ഷയ്ക്കാണ് ഇത്ര വിലയേറിയ കണ്ണട വാങ്ങിയതെന്നും അദ്ദേഹം ഏഷ്യാനെറ്റ്‌ ന്യൂസിനോട്  പറഞ്ഞു.

നേരത്തേ മന്ത്രി കെ.കെ.ശൈലജ 28,800 രൂപയ്ക്കു കണ്ണട വാങ്ങിയതും, ഭര്‍ത്താവും മട്ടന്നൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനുമായ കെ.ഭാസ്‌കരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അരലക്ഷത്തിലേറെ രൂപയുടെ ചികിത്സാച്ചെലവും സര്‍ക്കാരില്‍നിന്ന് ഈടാക്കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വാര്‍ത്ത വിവാദമായതിന് പിന്നാലെയാണ് സ്പീക്കറും കണ്ണട വിവാദത്തില്‍ പെട്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ