/indian-express-malayalam/media/media_files/uploads/2018/02/ns-madhavan.jpg)
തിരുവനന്തപുരം: കണ്ണട വിവാദത്തിൽ അകപ്പെട്ട സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ കളിയാക്കി എഴുത്തുകാരൻ എൻ.എസ്.മാധവൻ. മഹാത്മ ഗാന്ധിയുടെ കണ്ണടയുടെ മഹത്വം പറഞ്ഞുളള ട്വീറ്റിലൂടെയാണ് എൻ.എസ്.മാധവന്റെ പരിഹാസം.
''വളരെ വിലകുറഞ്ഞ കണ്ണാടി. മെഡിക്കൽ റിഇബർസ്മെന്റായി നൂറുരൂപ പോലും കിട്ടില്ല. പക്ഷേ ധരിച്ച ആളുടെ മഹത്വം കാരണം കറൻസി നോട്ടിൽ വരെ കയറി'' എന്നായിരുന്നു എൻ.എസ്.മാധവന്റെ ട്വീറ്റ്. ട്വീറ്റിനൊപ്പം ഗാന്ധിജിയുടെ കണ്ണടയുടെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
വളരെ വിലകുറഞ്ഞ കണ്ണാടി. മെഡിക്കൽ റിഇബർസ്മെന്റായി നൂറുരൂപ പോലും കിട്ടില്ല. പക്ഷേ ധരിച്ച ആളുടെ മഹത്വം കാരണം കറൻസി നോട്ടിൽ വരെ കയറി. pic.twitter.com/gNqDe9hzLW
— N.S. Madhavan (@NSMlive) February 4, 2018
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ 50000 ത്തോളം രൂപ വിലവരുന്ന കണ്ണട വാങ്ങിയതാണ് വിവാദത്തിലായത്. വിവരാവകാശ പ്രകാരമുളള രേഖയില്‍ 49,900 രൂപയുടെ കണ്ണട സ്പീക്കർ വാങ്ങിയതായാണ് വിവരം. 45,500 രൂപയാണ് ലെന്‍സിന്‍റെ വില. 4,25,594 രൂപയാണ് ചികിത്സാ ചെലവിനായി സ്പീക്കര്‍ കൈപറ്റിയതെന്നും വിവരാവകാശ രേഖയിലുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.