scorecardresearch

ഡോളർ കടത്ത് കേസ്: അടിയന്തരപ്രമേയ നോട്ടീസ് തള്ളി; പ്രതീകാത്മക സഭ നടത്തി പ്രതിപക്ഷം

ഡോളർ കടത്തുകേസിൽ പ്രതികൾ മുഖ്യമന്ത്രിക്കെതിരെ നൽകിയ മൊഴി സഭ നിർത്തിവെച്ചു ചർച്ച ചെയ്യണമെന്നായിരുന്നു അടിയന്തരപ്രമേയ നോട്ടീസിലെ ആവശ്യം

ഡോളർ കടത്തുകേസിൽ പ്രതികൾ മുഖ്യമന്ത്രിക്കെതിരെ നൽകിയ മൊഴി സഭ നിർത്തിവെച്ചു ചർച്ച ചെയ്യണമെന്നായിരുന്നു അടിയന്തരപ്രമേയ നോട്ടീസിലെ ആവശ്യം

author-image
WebDesk
New Update
ഡോളർ കടത്ത് കേസ്: അടിയന്തരപ്രമേയ നോട്ടീസ് തള്ളി;  പ്രതീകാത്മക സഭ നടത്തി പ്രതിപക്ഷം

ഫയൽ ചിത്രം

തിരുവനന്തപുരം: ഡോളർ കടത്തുകേസിലെ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ് സ്‌പീക്കർ തള്ളി. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാൽ അനുമതി നൽകാൻ കഴിയില്ലെന്ന് കാണിച്ചാണ് സ്‌പീക്കർ പ്രമേയം അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചത്. സ്‌പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ചു സഭയിൽ നിന്നും ഇറങ്ങി പോയ പ്രതിപക്ഷം പുറത്തു പ്രതീകാത്മക സഭ നടത്തി നോട്ടീസ് അവതരിപ്പിച്ചു.

Advertisment

ഡോളർ കടത്തുകേസിൽ പ്രതികൾ മുഖ്യമന്ത്രിക്കെതിരെ നൽകിയ മൊഴി സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്നായിരുന്നു അടിയന്തര പ്രമേയ നോട്ടീസിലെ ആവശ്യം. പി.ടി.തോമസ് എംഎൽഎയാണ് നോട്ടീസ് നൽകിയത്.

കോടതിയുടെ പരിഗണനയിലുള്ള പല കേസുകളും സഭയിൽ ചർച്ച ചെയ്തിട്ടുണ്ടെന്നും ഇത് മറ്റെവിടെയാണ് ചർച്ച ചെയ്യുകയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മുഖ്യമന്ത്രിക്ക് എതിരെയുള്ള മൊഴി നിർണായകമാണെന്ന് വി.ഡി.സതീശൻ പറഞ്ഞു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം സഭയ്ക്ക് അകത്തും പുറത്തും ആവശ്യപ്പെട്ടു.

Also read: വാക്‌സിനേഷന് തദ്ദേശ സ്ഥാപന രജിസ്‌ട്രേഷൻ ആവശ്യമില്ല: ആരോഗ്യ മന്ത്രി

Kerala Assembly Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: