/indian-express-malayalam/media/media_files/uploads/2018/09/Ramesh-Chennithala.jpg)
തിരുവനന്തപുരം: ഷുക്കൂര്‍ വധക്കേസില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. നടപടി ദൗര്‍ഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല. അരിയില്‍ ഷുക്കൂറിന്റേത് ആള്‍ക്കൂട്ട കൊലപാതകമാണെന്നും അത് ചര്‍ച്ച ചെയ്യണമെന്ന് സഭയില്‍ ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
സഭയിലെ ഒരു എംഎല്‍എക്കെതിരെയാണ് കേസില്‍ ഗൂഢാലോചന കുറ്റ ചുമത്തിയിരിക്കുന്നത്. ഈ വിഷയം സഭയില്‍ ഉന്നയിക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെന്തിനാണ് ഞങ്ങള്‍ സഭയില്‍ വരുന്നത്? ചെന്നിത്തല ചോദിച്ചു. സ്പീക്കര്‍ നീതിപൂര്‍വ്വമായി പെരുമാറിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഷുക്കൂര്‍ ചെയ്ത കുറ്റമെന്താണെന്നും പി ജയരാജന്റേയും ടിവി രാജേഷിന്റേയും വാഹനം ആക്രമിച്ചതിന് ഷുക്കൂറെന്ത് പിഴച്ചെന്നും അദ്ദേഹം ചോദിച്ചു. എംഎല്‍എക്കെതിരെ കൊലക്കുറ്റം ചുമത്തുന്നത് ചില്ലറക്കാര്യമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ സഭ ബഹളമയമായി. പ്രതിഷേധവുമായി പ്രതിപക്ഷം സഭാ കവാടത്തില്‍ കുത്തിയിരിക്കുകയാണ്. കുറ്റപത്രങ്ങളുടെ പേരില്‍ അടിയന്തര പ്രമേയം പരിഗണിക്കുന്ന പതിവില്ലെന്നാണ് സ്പീക്കര്‍ നല്‍കുന്ന വിശദീകരണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.