scorecardresearch
Latest News

സംസ്ഥാനത്ത് കാലവർഷം ഇത്തവണ നേരത്തെ; മെയ് 27 ന് ആരംഭിച്ചേക്കും

2010 ന് ശേഷം ഇതാദ്യമായാണ് മെയ് 27 ന് മൺസൂൺ തെക്കൻ കേരളത്തിൽ എത്തുന്നത്

സംസ്ഥാനത്ത് കാലവർഷം ഇത്തവണ നേരത്തെ; മെയ് 27 ന് ആരംഭിച്ചേക്കും

പൂനെ: കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ മെയ് 27 ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാധാരണ ഗതിയിൽ ജൂൺ ഒന്നിനാണ് കേരളത്തിൽ മൺസൂൺ ആരംഭം.

മൺസൂൺ ആരംഭ തീയതി സംബന്ധിച്ച് ഐഎംഡിയുടെ ഡാറ്റ അനുസരിച്ച്, 2010 ന് ശേഷം ഇതാദ്യമായാണ് മെയ് 27 ന് മൺസൂൺ തെക്കൻ കേരളത്തിൽ എത്തുന്നത്.

“ഈ വർഷം, തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ ആരംഭം സാധാരണ ആരംഭിക്കുന്ന തീയതിയേക്കാൾ നേരത്തെയായിരിക്കും. കേരളത്തിൽ മൺസൂൺ ആരംഭിക്കുന്നത് മെയ് 27 ന് ആയിരിക്കും,” മൺസൂൺ ആരംഭത്തെക്കുറിച്ചുള്ള ബുള്ളറ്റിനിൽ, ഐ‌എം‌ഡി പറഞ്ഞു. ഈ തീയതിയിൽ നാല് ദിവസം വരെ വ്യത്യാസം വരാമെന്നും ബുള്ളറ്റിനിൽ പറയുന്നു.

അടുത്ത രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ തെക്കൻ ആൻഡമാൻ കടലിൽ മൺസൂൺ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യാഴാഴ്ച ഐഎംഡി അറിയിച്ചു. ഭൂമധ്യരേഖ കടന്നുപോകുന്ന കാറ്റിന്റെ പശ്ചാത്തലത്തിൽ, തെക്കുപടിഞ്ഞാറൻ മൺസൂൺ തെക്ക് ആൻഡമാൻ കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ മേയ് 15-ഓടെ മുന്നേറുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ മാറുന്നതായും ഐഎംഡി വ്യക്തമാക്കി. ആൻഡമാനിൽ എത്തിച്ചേരുന്നതിനുള്ള സാധാരണ തീയതി മെയ് 21ആണ് .

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Southwest monsoon onset kerala may 27 imd