scorecardresearch

മെയ് 29, ജൂൺ 8; കാലവർഷത്തിനു പ്രിയപ്പെട്ട ദിനങ്ങൾ

2000 മുതൽ 2023 വരെ കേരളത്തിൽ കാലവർഷമെത്തിയത് ഈ ദിവസങ്ങളിൽ

2000 മുതൽ 2023 വരെ കേരളത്തിൽ കാലവർഷമെത്തിയത് ഈ ദിവസങ്ങളിൽ

author-image
Raja Ram
അപ്‌ഡേറ്റ് ചെയ്‌തു
New Update
kerala monsoon, kerala rains, southwest monsoon, rains in kerala, indian monsoon, monsoon onset, kerala weather

Southwest Monsoon Onset Days in Kerala: A Comprehensive List from 2000 to 2023

ഈ നൂറ്റാണ്ട് ആരംഭിച്ചത് മുതൽ ഇതു വരെയുള്ള വർഷങ്ങളിൽ കേരളത്തിൽ ഇടവപ്പാതി അഥവാ മൺസൂൺ വളരെ നേരത്തെയെത്തിയത് 2004ൽ ആയിരുന്നു. ആ വർഷം മേയ് മാസം പകുതി കഴിഞ്ഞതോടെ കാലവർഷം കേരളത്തിലെത്തി. പിന്നീട് ഇന്ന് വരെ അത്ര നേരത്തെ കേരളത്തിൽ കാലവർഷം വൈകിയെത്തിയിട്ടില്ല. 2004ൽ മേയ് 18 നാണ് കേരളത്തിൽ ഇടവപ്പാതി പെയ്ത് തുടങ്ങിയത്.

Advertisment

കഴിഞ്ഞ 23 വർഷത്തെ കാലവർഷത്തിന്റെ കേരള ചരിത്രമെടുത്താൽ മേയ് പകുതിക്ക് ശേഷം മുതൽ ജൂൺ രണ്ടാം വാരം വരെയുള്ള 21ദിവസങ്ങൾക്കിടയിലാണ് മൺസൂൺ പെയ്ത് ആരംഭിച്ചിട്ടുള്ളത്. അതായത് ഏറ്റവും നേരത്തെ മൺസൂൺ എത്തിയ മേയ് 18 നും ഏറ്റവും വൈകി മൺസൂൺ എത്തിയത് ജൂൺ എട്ടിനും. മേയ് 18 ന് 2004ൽ മാത്രമാണ് മൺസൂൺ എത്തിയത്. അതിന് മുമ്പോ അതിന് ശേഷമോ അത്ര നേരത്തെ ഈ നൂറ്റാണ്ടിൽ കാലവർഷം എത്തിയിട്ടില്ല.

ഈ നൂറ്റാണ്ട് ആരംഭിച്ച 2000ത്തിൽ കൃത്യം ജൂൺ ഒന്നിന് തന്നെ കാലവർഷം കേരളക്കരയിലെത്തി. പിന്നീട് രണ്ട് തവണ കൂടി ജൂൺ ഒന്നിന് കാലവർഷം ആരംഭിച്ചു. 2013ലായിരുന്നു രണ്ടാം തവണ. മൂന്ന് വർഷം മുമ്പ് 2020ലായിരുന്നു മൂന്നാം തവണ. ഈ നൂറ്റാണ്ടിൽ, ആദ്യമായി കേരളത്തിൽ കാലവർഷം വൈകി ജൂൺ എട്ടിന് എത്തുന്നത് 2003 ലാണ്. എന്നാൽ ഇതേ ദിനത്തിൽ വൈകിയെത്തുന്നത് പല തവണ ആവർത്തിച്ചു. 2016ലും 2019ലും പിന്നെ ഇത്തവണയും ജൂൺ എട്ടിനാണ് മലയാളിയുടെ ഇടവപ്പാതി കേരളത്തിലെത്തിയത്.

Weather, Rain, Monsoon, Iemalayalam
എക്സ്പ്രെസ്സ് ഫൊട്ടൊ : നിര്‍മല്‍ ഹരീന്ദ്രന്‍

ഈ നൂറ്റാണ്ടിൽ ഇതുവരെ 12 തവണ മേയ് മാസത്തിലും 12 തവണ ജൂൺ മാസത്തിലുമാണ് കേരളക്കരയിൽ കാലവർഷം പെയ്തിറങ്ങാൻ തുടങ്ങിയത്. ഇതിൽ 2006 മുതൽ 2011 വരെയുള്ള തുടർച്ചയായ ആറ് വർഷങ്ങളിൽ മേയ് മാസം അവസാന വാരമാണ് കേരളത്തിൽ ഇടവപ്പാതി ആരംഭിച്ചത്. 2012 മുതൽ 2016 വരെയുള്ള തുടർച്ചായ അഞ്ച് വർഷങ്ങളിൽ ജൂൺ മാസത്തിലായിരുന്നു മൺസൂണിന്റെ കേരളയാത്ര. 2000, 2003, 2005, 2012, 2013, 2014, 2015, 2016, 2019, 2020, 2021, 2023 എന്നീ വർഷങ്ങളിൽ ജൂൺ മാസത്തിലായിരുന്നു കാലവർഷം ഇവിടെ പെയ്യാനാരംഭിച്ചത്. 2001, 2002, 2004, 2006, 2007,2008, 2009, 2010, 2011, 2017, 2018,2022 എന്നീ വർഷങ്ങളിൽ മേയ് മാസത്തിലും.

Advertisment

ഈ നൂറ്റാണ്ടിൽ കേരളത്തിൽ കാലവർഷം ഏറ്റവും കൂടുതൽ തവണ ആരംഭിച്ചത് മേയ് മാസം 29നും ജൂൺ എട്ടിനുമാണ് 2002, 2011, 2018, 2022 എന്നീ വർഷങ്ങളിലാണ് മേയ് 29 ന് കേരളത്തിൽ കാലവർഷം ആരംഭിച്ചത്. 2003, 2016, 2019, 2023 എന്നീ വർഷങ്ങളിലാണ് ജൂൺ എട്ടിന് കാലവർഷം കേരളത്തിലെത്തിയത്. ജൂൺ ഒന്ന്, ജൂൺ അഞ്ച്, എന്നീ ദിവസങ്ങളിൽ മഴയാരംഭിച്ചത് മൂന്ന് വർഷം വീതമാണ്. 2000, 2013, 2020 എന്നീ വർഷങ്ങളിൽ ജൂൺ ഒന്നിനും 2005, 2012, 2015 എന്നീ വർഷങ്ങളിൽ ജൂൺ അഞ്ചിനും മൺസൂൺ കേരളക്കരയിൽ പെയ്യാനാരംഭിച്ചത്.

കേരളത്തിൽ കാലവർഷം എത്തിയ തിയതിയും വർഷവും യഥാക്രമം ഇങ്ങനെയാണ് : മേയ് 18 (2004), മേയ് 23 (2001, 2009) മേയ് 26 (2006) മേയ് 28( 2007) മേയ് 29 (2002, 2011, 2018, 2022) മേയ് 30 (2017), മേയ് 31 (2008, 2010), ജൂൺ ഒന്ന് ( 2000, 2013, 2020) ജൂൺ മൂന്ന് (2021) ജൂൺ അഞ്ച് (2005, 2012, 2015), ജൂൺ ആറ് (2014), ജൂൺ എട്ട് (2003,2016, 2019, 2023).

Monsoon Kerala Weather

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: