തിരുവനന്തപുരം: കാലവര്‍ഷം കേരളത്തിലെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തിന്രെ പല ഇടങ്ങളിലും കനത്ത മഴ പെയ്തു. റോഡുകളിൽ വെള്ളം നിറഞ്ഞൊഴുകി. ചില ഇടങ്ങളിൽ ഇടിയോടുകൂടിയാണ് മഴ പെയ്തത്. വടക്കന്‍ ജില്ലകളിലും മഴ ശക്തമാണ്. കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് എന്നിവിടിങ്ങളിലും മഴ ലഭിച്ചു. വരുന്ന നാലുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

kerala monsoon, rain

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ മഴ കിട്ടിയത് വൈക്കത്തും മാവേലിക്കരയിലുമാണ്, ആറ് സെന്റിമീറ്റർ വീതം. മധ്യകേരളത്തിലും തെക്കൻജില്ലകളിലും കനത്ത മഴ രേഖപ്പെടുത്തി. വടക്കൻജില്ലകളിൽ മഴ ശക്തിപ്പെട്ട് വരുന്നേയുള്ളൂ. തിരുവനന്തപുരത്ത് കഴിഞ്ഞ 48 മണിക്കൂറായി നല്ല മഴ കിട്ടുന്നുണ്ട്. കാലവർഷമെത്തുന്നതിനു മുൻപേ കേരളത്തിന്റെ പല ഇടങ്ങളിലും മഴ ലഭിച്ചിരുന്നു.

kerala monsoon, rain

മഴ കനത്തതോടെ പേപ്പാറ ഉൾപ്പെടെയുളള ജലസംഭരണികളിലേക്കുളള നീരൊഴുക്കും വർധിച്ചു. ഡാമുകളിൽ നേരിയ അളവിൽ വെളളം കൂടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം നേരത്തെയാണ് കാലവർഷമെത്തിയത്. കഴിഞ്ഞ വർഷം ജൂൺ ഏഴിനാണ് കാലവർഷം തുടങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.