scorecardresearch

Southern Railway Special Train: ഉത്സവകാലം മുന്നിൽ കണ്ട് ദക്ഷിണറെയിൽവേ; കേരളത്തിലേക്കും തിരിച്ചും സ്‌പെഷ്യൽ ട്രെയിനുകൾ

Southern Railway Special Train: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഒക്ടോബർ,നവംബർ, ഡിസംബർ മാസങ്ങളിൽ കേരളത്തിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ സർവീസ് നടത്തും

Southern Railway Special Train: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഒക്ടോബർ,നവംബർ, ഡിസംബർ മാസങ്ങളിൽ കേരളത്തിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ സർവീസ് നടത്തും

author-image
WebDesk
New Update
southern railway schedule, special train, സ്പെഷ്യൽ ട്രെയിൻ, ദക്ഷിണ റെയിൽവേ, September 4, southern railway time table for all trains, ട്രെയിൻ സമയം, southern indian railways seat availability, southern railways train schedule, റദ്ദാക്കിയ ട്രെയിനുകൾ, southern railways train running status, ട്രെയിൻ ഓടുന്ന സമയം, southern railways train cancellations, southern railways train timing, southern railways train time table, ട്രെയിൻ വിവരങ്ങൾ, ie malayalam, ഐഇ മലയാളം

Southern Railway Schedule: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ കേരളത്തിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ സർവീസ് നടത്താൻ ദക്ഷിണ റെയിൽവേ. ചെന്നൈയിലേക്കും വേളങ്കണ്ണിയിലേക്കുമാണ് ഇപ്പോൾ പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.

Advertisment

Suvidha Special Trains between Chennai Central – Ernakulam Jn.- ചെന്നൈ സെൻട്രൽ മുതൽ എറണാകുളം ജങ്ഷനിലേക്ക് സുവിധ സ്‌പെഷ്യൽ ട്രെയിനുകൾ

1. Train No.82631 Chennai Central – Ernakulam Jn Suvidha Special Train: ഒക്ടോബർ 25, നവംബർ 08 തീയതികളിൽ ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിന്ന് എറണാകുളം ജങ്ഷനിലേക്ക് സുവിധ സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. രാത്രി 8.10ന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 8.45ന് എറണാകുളം ജങ്ഷനിൽ എത്തും.

Train No.82632 Ernakulam Jn. – Chennai Central Suvidha Special Train: ഒക്ടോബർ 28, നവംബർ 10 തീയതികളിൽ എറണാകുളം ജങ്ഷനിൽ നിന്ന് ചെന്നൈ സെൻട്രൽ സ്റ്റേഷനിലേക്ക് സുവിധ സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. എറണാകുളത്ത് നിന്ന് രാത്രി ഏഴ് മണിക്ക് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 7.20ന് ചെന്നൈയിലെത്തും.

Advertisment

ഒരു എ സി 2-tier, മൂന്ന് എ സി 3-tier, 12 സ്ലീപ്പര്‍ ക്ലാസ്, ലഗ്ഗേജ് കം ബ്രേക്ക് വാൻ എന്നിവ അടങ്ങുന്നതാണ് സ്‌പെഷ്യൽ ട്രെയിൻ.

Weekly Special Trains between Chennai Central – Ernakulam Jn: ചെന്നൈ സെൻട്രൽ മുതൽ എറണാകുളം ജങ്ഷനിലേക്ക് പ്രതിവാര പ്രത്യേക ട്രെയിനുകൾ

1. Train No.06007 Chennai Central – Ernakulam Jn - ഒക്ടോബർ 11, 18 നവംബർ 01 തീയതികളിൽ ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിന്ന് എറണാകുളം ജങ്ഷനിലേക്ക് സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. രാത്രി 8.10ന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 8.45ന് എറണാകുളം ജങ്ഷനിൽ എത്തും.

2. Train No.06008 Ernakulam Jn– Chennai Central - ഒക്ടോബർ 13,20 നവംബർ 03 തീയതികളിൽ എറണാകുളം ജങ്ഷനിൽ നിന്ന് ചെന്നൈ സെൻട്രൽ സ്റ്റേഷനിലേക്ക് സുവിധ സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. എറണാകുളത്ത് നിന്ന് രാത്രി ഏഴ് മണിക്ക് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 7.20ന് ചെന്നൈയിലെത്തും.

ഒരു എ സി 2-tier, മൂന്ന് എ സി 3-tier, 12 സ്ലീപ്പര്‍ ക്ലാസ്, ലഗ്ഗേജ് കം ബ്രേക്ക് വാൻ എന്നിവ അടങ്ങുന്നതാണ് സ്‌പെഷ്യൽ ട്രെയിൻ.

Weekly Special Trains between Ernakulam Jn. – Velankanni - എറണാകുളത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിൻ

1. Train No.06015 Ernakulam Jn. – Velankanni Weekly Special Train: - ഒക്ടോബർ 05,12,19,26, നവംബർ 02,09,16,23,30 ഡിസംബർ 07, 14, 21, 28 തീയതികളിൽ എറണാകുളം ജങ്ഷനിൽ നിന്ന് വേളങ്കാണ്ണിയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് നടത്തും. എറണാകുളത്ത് നിന്ന് രാവിലെ 11 മണിക്ക് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 7 മണിക്ക് വേളാങ്കണ്ണിയിലെത്തും.

2. Train No.06016 Velankanni – Ernakulam Jn. Weekly Special Train: - ഒക്ടോബർ 06,13,20,27, നവംബർ 03,10,17,24, ഡിസംബർ 01,08,15,22,29 തീയതികളിൽ വേളങ്കാണ്ണിയിൽ നിന്ന് എറണാകുളം ജങ്ഷനിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് നടത്തും. വൈകിട്ട് 6.15ന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ എറണാകുളത്തെത്തും.

മൂന്ന് എ സി 3-tier, 07 സ്ലീപ്പര്‍ ക്ലാസ്, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ്, ലഗ്ഗേജ് കം ബ്രേക്ക് വാൻ എന്നിവ അടങ്ങുന്നതാണ് സ്‌പെഷ്യൽ ട്രെയിൻ.

ഡിവിഷനിൽ അറ്റകുറ്റപ്പണി; ട്രെയിൻ ഗതാഗതം തടസപ്പെടും

മധുര ഡിവിഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതം തടസപ്പെടും. വൈദ്യൂതി ബന്ധം നിലയ്ക്കുമെന്നതിനാൽ ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടും.

1. Train No.56319 Nagercoil – Coimbatore passenger train - സെപ്റ്റംബർ 21,22, 23, 24, 25, 27, 28, 29, 30 തീയതികളിൽ നാഗർകോവിൽ - കോയമ്പത്തൂർ പാസഞ്ചർ ട്രെയിൻ കോവിൽപെട്ടി - ദിണ്ടിഗൽ സ്റ്റേഷനുകൾക്കിടയിൽ ഭാഗകമായി റദ്ദ് ചെയ്യും.

2. Train No.56320 Coimbatore – Nagercoil passenger train - സെപ്റ്റംബർ 21,22, 23, 24, 25, 27, 28, 29, 30 തീയതികളിൽ കോയമ്പത്തൂർ - നാഗർകോവിൽ പാസഞ്ചർ ട്രെയിൻ കോവിൽപെട്ടി - ദിണ്ടിഗൽ സ്റ്റേഷനുകൾക്കിടയിൽ ഭാഗകമായി റദ്ദ് ചെയ്യും.

ഗുരുവായൂർ എക്സ്പ്രസ് വൈകിയോടും

ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ചെന്നൈ എഗ്മോർ - ഗുരുവായൂർ എക്സ്പ്രസ് സെപ്റ്റംബർ 21,22, 23, 24, 25, 27, 28, 29, 30 തീയതികളിൽ ഒരു മണിക്കൂർ 45 മിനിറ്റ് വൈകിയോടും.

Southern Railway Indian Railway Train

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: