scorecardresearch

വീണ്ടും മഴ കനക്കുന്നു; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

കനത്ത മഴയെ തുടര്‍ന്ന് ഷോളയാര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ തുറന്നു.

കനത്ത മഴയെ തുടര്‍ന്ന് ഷോളയാര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ തുറന്നു.

author-image
WebDesk
New Update
Kerala Floods Rainfall to reduce marginally, but more rains after Aug 19

Kerala Floods Rainfall to reduce marginally, but more rains after Aug 19

തിരുവനന്തപുരം: കേരളത്തിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ സജീവമാകുന്നു. രണ്ട് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Advertisment

വയനാടും ഇടുക്കിയിലും ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ ചൊവ്വാഴ്ചയും പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ ബുധനാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷ തീരത്തു രൂപം കൊണ്ട ന്യൂനമർദം ഛത്തീസ്ഗഡ് ഭാഗത്തേയ്ക്കു നീങ്ങുന്നതിന്റെ ഭാഗമായാണ് കേരളത്തിൽ മഴയെന്നും കാലാവസ്ഥാ നീരീക്ഷണകേന്ദ്രം വ്യക്തമാക്കി.

Advertisment

അതേസമയം, കേരളത്തിൽ പലയിടങ്ങളിലും ഇന്ന് തന്നെ മഴ ആരംഭിച്ചിട്ടുണ്ട്. തിരുവന്തപുരം, തൃശ്ശുർ, എറണാകുളം, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ പെയ്തു. കനത്ത മഴയെ തുടര്‍ന്ന് ഷോളയാര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ തുറന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് ഷട്ടറുകള്‍ തുറന്നത്. പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലേക്കാണ് വെള്ളമെത്തുക.

സെപ്റ്റംബർ 25 നും 26 നും ശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. ഈ ദിവസങ്ങളിൽ ഏഴു മുതൽ 11 സെന്റിമീറ്റർവരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Rain

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: