തിരുവനന്തപുരം: തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ യോജിച്ച് മുന്നോട്ട് പോകാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗത്തിൽ തീരുമാനം. മത തീവ്രവാദം, മാവോയിസ്റ്റ് പ്രവർത്തനം, തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളെ പ്രതിരോധിക്കുന്നതിനാണ് യോഗത്തിൽ തീരുമാനമായത്.

മാവോയിസ്റ്റുകളെ പ്രതിരോധിക്കുന്നതിനാണ് പ്രധാന പരിഗണന നൽകിയിരിക്കുന്നത്. ഭീഷണിയുള്ള ജില്ലകളില്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പരസ്പര സഹകരണം ഉറപ്പാക്കും. ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിലെ രഹസ്യാന്വേഷണ വിഭാഗത്തിലെ എഡിജിപിമാര്‍ ഏകോപനം നടത്തും.

തെലുങ്കാന, കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ പൊലീസ് മേധാവികളാണ് യോഗത്തിൽ പങ്കെടുത്തത്. ഇതിന് പുറമേ ലക്ഷദ്വീപില്‍ നിന്നുള്ള പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. യോഗത്തിനു ശേഷം എആര്‍ ക്യാമ്പില്‍ നടന്ന ഓണസദ്യയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ