കണ്ണൂര്‍ : പിണറായി കൂട്ടക്കൊലകേസിലെ ഏക പ്രതി സൗമ്യയുടെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ വനിതാ ജയില്‍ ജീവനക്കാര്‍ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ ജയില്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച്ചയുണ്ടായിട്ടുണ്ട് എന്നാണ് പ്രാഥമിക നിഗമനം.

കൊലക്കേസിലെ പ്രതികളെ പുറംജോലിക്ക് നിയോഗിക്കുമ്പോള്‍ പാലിക്കേണ്ട ജാഗ്രത സൗമ്യയുടെ കാര്യത്തില്‍ ഉണ്ടായിരുന്നില്ല. സൗമ്യ മരക്കൊമ്പില്‍ തൂങ്ങിയ ശേഷം മാത്രമാണ് ജയിലധികൃതര്‍ വിവരമറിയുന്നത്. കൊലക്കേസിലെ പ്രതികളെ പുറംജോലികള്‍ക്ക് വിടുമ്പോള്‍ ഉദ്യോഗസ്ഥര്‍ കൂടെയുണ്ടാകണം എന്ന നിയമം പാലിച്ചില്ല.

പിണറായി പടന്നക്കര വണ്ണത്താംവീട്ടില്‍ കമല (65), കുഞ്ഞിക്കണ്ണന്‍ (80), ഐശ്വര്യ (ഒന്‍പത്) എന്നിവരാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. അന്വേഷണത്തില്‍ ഇത് കൊലപാതകമാണെന്ന്പൊലീസ് കണ്ടെത്തുകയായിരുന്നു. മകള്‍ക്ക് ചോറിലും മത്സ്യത്തിലും മാതാപിതാക്കള്‍ക്കു രസത്തിലും എലിവിഷം നല്‍കിയാണ് കൊലപ്പെടുത്തിയത്. മകളുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനയിലാണ് വിഷം ഉളളില്‍ചെന്നാണ് മരണമെന്ന് കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ സൗമ്യം കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് ഏപ്രില്‍ 24ന് സൗമ്യയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

സൗമ്യയുടെ വഴിവിട്ട ജീവിതത്തിന് തടസ്സമായി നിന്നതാണ് കുടുംബാംഗങ്ങളെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പൊലീസ് കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നത്. മകളെയും മാതാപിതാക്കളെയും ഒഴിവാക്കി വഴിവിട്ട ജീവിതം തുടരാനായിരുന്നു സൗമ്യയുടെ നീക്കം. എന്നാല്‍ മാതാപിതാക്കള്‍ എതിര്‍ത്തതോടെ അവരെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.