scorecardresearch

'ഗാന്ധിജി നാക്കിൽ മാത്രം, ഹൃദയത്തിൽ ഇല്ലെന്ന്' ഹൈക്കോടതി; സൂരജ് ലാമയെ കയറ്റി വിട്ടതിൽ രേഖകൾ സമർപ്പിക്കാൻ കേന്ദ്രത്തിന് നിർദേശം

സൂരജ് ലാമയുടെ കാര്യത്തിൽ സംവിധാനങ്ങൾ പരാജയപ്പെട്ടെന്നും സാധാരണക്കാർക്ക് ഒരു പരിഗണനയുമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു

സൂരജ് ലാമയുടെ കാര്യത്തിൽ സംവിധാനങ്ങൾ പരാജയപ്പെട്ടെന്നും സാധാരണക്കാർക്ക് ഒരു പരിഗണനയുമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു

author-image
WebDesk
New Update
Sooraj Lama

സൂരജ് ലാമ

കൊച്ചി: ഗാന്ധിജി നാക്കിൽ മാത്രം, ഹൃദയത്തിൽ ഇല്ലെന്ന് ഹൈക്കോടതി. മഹാത്മാഗാന്ധി പറഞ്ഞ കാര്യങ്ങൾ മനസിലുണ്ടായിരുന്നെങ്കിൽ ഇന്ത്യ എന്നേ നന്നായേനെ എന്നും കോടതി പരാമർശിച്ചു. ബെംഗളൂരു സ്വദേശി സൂരജ് ലാമയെ കാണാതായതിൽ മകൻ സന്ദൻ ലാമ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി പരിഗണിക്കവെയാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ്റെ പരാമർശം.

Advertisment

സൂരജ് ലാമയുടെ കാര്യത്തിൽ സംവിധാനങ്ങൾ പരാജയപ്പെട്ടെന്നും സാധാരണക്കാർക്ക് ഒരു പരിഗണനയുമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കുവൈത്തിൽ നാടുകടത്തപ്പെട്ട് കൊച്ചിയിലെത്തിയ സൂരജ് ലാമയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് മകൻ കോടതിയെ സമീപിച്ചത്. 

Also Read: മസാല ബോണ്ട് ഇടപാട്: ഇ.ഡി നോട്ടീസിനെതിരെ കിഫ്ബി ഹൈക്കോടതിയിൽ

കളമശ്ശേരി എച്ച്എംടിക്ക് സമീപം കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതാണോ എന്നതിൽ റിപ്പോർട് സമർപ്പിക്കാനും കോടതി നിർദേശിച്ചു. സൂരജ് ലാമയെ കുവൈത്തിൽ നിന്ന് കയറ്റി വിട്ടതിൽ രേഖകൾ സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനും കോടതി നിർദേശം നൽകി. 

Also Read: അതിജീവിതയ്ക്ക് നീതി ലഭിക്കണം, കുറ്റവാളികൾ ഒരു കാരണവശാലും രക്ഷപെടരുത്: ടൊവിനോ തോമസ്

മദ്യ ദുരന്തത്തിന് ഇരയായി ഓർമ നഷ്ടപ്പെട്ട സൂരജ് ലാമയെ കുവൈത്തിൽ കഴിഞ്ഞ ഒക്ടോബറിലായിരുന്നു അധികൃതർ കൊച്ചിയിലേക്കു കയറ്റി വിട്ടത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നു പുറത്തിറങ്ങിയ ലാമയെപ്പറ്റി പിന്നീടു വിവരമൊന്നും ലഭിച്ചിരുന്നില്ല.

Read More: കണ്ണീരോർമ്മകളുമായി വീണ്ടും അവർ ചൂരൽമലയിൽ എത്തി; നൊമ്പരഭൂമിയിൽ വോട്ടുചെയ്ത് മടങ്ങി

High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: