തിരുവനന്തപുരം: മകന്റെ കുത്തേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പുളിയറക്കോണം സ്വദേശിനി ദീപ (35) അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കഴുത്തിലും വയറിന്റെ ഭാഗത്തുമാണ് കുത്തേറ്റത്. മുറിവുകള്‍ ആഴത്തിലുള്ളതല്ല. ജനറല്‍ ആശുപത്രിയില്‍ നിന്നും ഉച്ചയ്ക്ക് 1.30നാണ് ദീപയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു വന്നത്. അത്യാഹിത വിഭാഗത്തിലെ നിരീക്ഷണത്തിന് ശേഷം ദീപയെ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

സെക്രട്ടേറിയറ്റിനു മുന്നിൽവച്ച്  ഉച്ചയക്ക് ജനങ്ങൾ നോക്കിനിൽക്കേ മകൻ അമ്മയെ കുത്തി. ഗുരുതരമായി പരുക്കേറ്റ പുളിയിറക്കോണം സ്വദേശി ദീപയെ (40) മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇരുവരും സംസാരിക്കുന്നതിനിടെ പെട്ടെന്നു മകൻ കോമ്പസുപയോഗിച്ച് അമ്മയെ കുത്തുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇതിനുശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച മകനെ പിന്നീട് പൊലീസ് പിടികൂടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.