Latest News

യുവതിയും മകനും പൊള്ളലേറ്റു മരിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ

ഇന്നലെ രാവിലെയാണ് സിന്ധുവിനെയും മകനെയും വീട്ടിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്

Photo: Screen Grab

കൊച്ചി: എറണാകുളം വൈപ്പിനിൽ യുവതിയും മകനും പൊള്ളലേറ്റു മരിച്ച കേസിൽ അയൽവാസി അറസ്റ്റിൽ. നായരമ്പലം ഭഗവതി ക്ഷേത്രത്തിനു സമീപം കിഴക്ക് തെറ്റയിൽ പരേതനായ സാജുവിന്റെ സ്വദേശിനി സിന്ധു (42), മകൻ അതുൽ (18) എന്നിവർ മരിച്ച സംഭവത്തിൽ സമീപവാസി ദിലീപിനെയാണ് അറസ്റ്റ് ചെയ്തത്.

ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ യുവാവിനെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സിന്ധുവിന്റെയും മകന്റെയും മരണം കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ദിലീപില്‍ നിന്നുള്ള ഭീഷണിയാണ് ഇരുവരു‌ടെയും മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.

നിരന്തരം ശല്യം ചെയ്യുന്നുവെന്നാരോപിച്ച് ദിലീപിനെതിരെ വീട്ടമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. ദിലീപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. പൊലീസിൽ പരാതി നൽകിയതിനെച്ചൊല്ലി സിന്ധുവിന്റെ സഹോദരനും യുവാവും തമ്മിൽ അടിപിടിയുണ്ടായിരുന്നു.

ഇന്നലെ പുലർച്ചെയാണ് സിന്ധുവിനെയും അതുലിനെയും ഗുരുതരമായ പൊള്ളലേറ്റ നിലയിൽ വീട്ടിൽ കണ്ടെത്തിയത്. ബന്ധുക്കളും സമീപവാസികളും ചേർന്ന് വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് സിന്ധുവിനെയും അതുലിനെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

സിന്ധു ഇന്നലെയും അതുൽ ഇന്നു പുലർച്ചെയുമാണ് മരിച്ചത്. 70 ശതമാനം പൊള്ളലേറ്റ അതുൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സിന്ധു ദിലീപിനെതിരെ യുവാവിനെതിരെ നൽകിയ മരണമൊഴിയെന്നു കരുതുന്ന ശബ്ദരേഖ ബന്ധുക്കൾ പൊലീസിനു കൈമാറിയിരുന്നു. മരിച്ച സിന്ധുവിന്റെ ഫോൺ പരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Also Read: ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മുല്ലപ്പെരിയാർ ഷട്ടറുകൾ വീണ്ടും തുറന്നു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Son of the woman who died due to burns also died in nayarambalam

The moderation of comments is automated and not cleared manually by malayalam.indianexpress.com