തൃശൂർ: വെള്ളിക്കുളങ്ങരയിൽ യുവാവ് അച്ഛനേയും അമ്മയേയും വെട്ടിക്കൊന്നു. ഇഞ്ചക്കുണ്ട് സ്വദേശി കുട്ടൻ (60), ഭാര്യ ചന്ദ്രിക (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ അനീഷ് (30 ) കൊലപതകത്തിന് ശേഷം ഒളിവിൽ പോയി. ഇയാൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.
കുടുംബവഴക്കാണ് കൊലപതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ വീടിന് പുറത്ത് റോഡിന് സമീപമുള്ള പുല്ല് ചെത്തുകയായിരുന്ന ഇരുവരെയും മകൻ വെട്ടുകത്തിയുമായെത്തി ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. അമ്മയുടെ മുഖം വെട്ടി വികൃതമാക്കിയ നിലയിലായിരുന്നു. അച്ഛന് കഴുത്തിനും നെഞ്ചത്തുമാണ് വെട്ടേറ്റത്.
കൊലപാതകത്തിന് ശേഷം അനീഷ് ബൈക്കിൽ കയറി സ്ഥലം വിട്ടു എന്നാണ് വിവരം. ഇയാൾ തന്നെയാണ് പൊലീസിനെ വിളിക്ക് അറിയിച്ചത്. ഇയാളെ കണ്ടെത്താൻ ശ്രമം തുടരുകയാണ്.
Also Read: ഭാര്യയുടെ ചെവി കടിച്ച് മുറിച്ചു, മകളുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു; യുവാവിന്റെ ക്രൂര മർദനം