തൃശൂർ: തൃശൂർ കോടന്നൂരിൽ മകന്റെ മർദനമേറ്റ് അച്ഛൻ മരിച്ചു. ആര്യംപാടം ചിറമ്മൽ ജോയ് (60) ആണ് കൊല്ലപ്പെട്ടത്. മകനെ ഉറക്കത്തിൽനിന്ന് വിളിച്ചുണർത്താത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മകൻ റിജോ(25)യെ ചേർപ്പ് പൊലീസ് അറസ്റ്റു ചെയ്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മദ്യപിച്ച് വീട്ടിലെത്തിയ റിജോ ഉറങ്ങിപ്പോയി. തന്നെ ഉണർത്തിയില്ലെന്ന കാരണം പറഞ്ഞ് ജോയിയുമായി തർക്കത്തലായി. ഇതിനിടെ ജോയിയെ മർദിച്ച് താഴെയിടുകയും തല പിടിച്ച് നിലത്തിടിക്കുകയും ചെയ്തു. ഉടൻ തന്നെ ജോയിയെ തൃശൂർ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.