/indian-express-malayalam/media/media_files/uploads/2018/08/pinarayi-2.jpg)
തിരുവനന്തപുരം: മതത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസില്‍ ഭിന്നിപ്പിട്ടുണ്ടാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രിമിനലുകളുടെ മുഖമായി എത്തുന്ന ചിലര്‍ കൃത്യനിര്‍വഹണം നടത്തുന്ന ഉദ്യോഗസ്ഥരെ വ്യക്തിപരമായി ആക്രമിക്കുകയാണ്. തിരുവനന്തപുരത്ത് വനിതാ പൊലീസ് ബെറ്റാലിയന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒരു ഉദ്യോഗസ്ഥനെതിരായ ആക്രമണത്തെ പൊലീസ് സേനക്കെതിരായ ആക്രമണമായാണ് സര്‍ക്കാര്‍ കാണുന്നത്. ക്രിമിനലുകളോട് വിട്ടുവീഴ്ച ചെയ്താല്‍ പൊലീസ് പൊലീസല്ലാതായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രിമിനലുകളെ തടസ്സപ്പെടുത്തുന്ന പൊലീസുകാരെ ചിലര്‍ വ്യക്തിഹത്യ ചെയ്യുകയാണ്. എന്നാല്‍ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പൊലീസ് ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം നിയമാനുസരണം പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളാ പൊലീസിന്റേത് മാനവികതയുടെ മുഖമായി മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസന പദ്ധതികളില്‍ സര്‍ക്കാരിന് സ്ത്രീപക്ഷ സമീപനമാണ് ഉള്ളത്. പൊലീസ് സേനയില്‍ വനിതാ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും. ആദ്യ ഘട്ടത്തില്‍ 15 ശതമാനവും ഭാവിയില്‍ 25 ശതമാനവും വനിതാ പ്രാതിനിധ്യം സേനയില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.