തിരുവനന്തപുരം: വികസന വിരുദ്ധരെ നാടിന്റെ നന്മയെ കരുതി മാറ്റിനിർത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസ പ്രവർത്തനങ്ങളെ എതിർക്കാൻ ശ്രമിക്കുന്നവരെ മാറ്റി നിർത്തി പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകും. ആർക്കെങ്കിലും എതിരായ യുദ്ധ പ്രഖ്യാപനമായി ഇതിനെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി ലൈൻ വലിക്കാനുള്ള പ്രവർത്തനങ്ങൾ മരങ്ങൾ നഷ്ടപ്പെടുമെന്ന് പറഞ്ഞ് ചിലർ തടസപ്പെടുത്തുകയാണ്. നാട്ടിൽ വൈദ്യുതി എത്തിക്കാനുള്ള നീക്കത്തെയാണ് ഇത്തരക്കാർ തടസപ്പെടുത്തുന്നത്. നാടിന്റെ വികസത്തിനുവേണ്ടി ചിലതൊക്കെ സഹിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഭൂമിക്കടിയിലൂടെ ഗ്യാസ് പൈപ്പ് ലൈൻ വലിക്കാനുള്ള നീക്കത്തെയും ചിലർ എതിർക്കുന്നുണ്ട്. ഈ എതിർപ്പുകളൊക്കെ സർക്കാർ നേരിടും. ഇവയൊക്കെ തരണം ചെയ്ത് സർക്കാർ മുന്നോട്ടു പോവുകതന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ