scorecardresearch

സോളാര്‍ : ഗണേഷ് കുമാറിന് തിരിച്ചടി, തുടര്‍നടപടികള്‍ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

സോളാര്‍ പീഡനക്കേസ് പരാതിക്കാരിയുടെ കത്ത് തിരുത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് ഗണേഷ് കുമാറിനെതിരെയുള്ള കേസ്.

സോളാര്‍ പീഡനക്കേസ് പരാതിക്കാരിയുടെ കത്ത് തിരുത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് ഗണേഷ് കുമാറിനെതിരെയുള്ള കേസ്.

author-image
WebDesk
New Update
GaneshKumar|kerala|solar

സോളാര്‍ ഗൂഢാലോചനക്കേസ്: ഗണേഷ് കുമാറിന് തിരിച്ചടി

കൊച്ചി:സോളാര്‍ ഗൂഡാലോചനക്കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് തിരിച്ചടി.കേസില്‍ തുടര്‍നടപടികള്‍ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന ഉത്തരവ് തടയാനാകില്ലെന്നും കോടതി വ്യക്തമാക്കി. സോളാര്‍ പീഡനക്കേസ് പരാതിക്കാരിയുടെ കത്ത് തിരുത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് ഗണേഷ് കുമാറിനെതിരെയുള്ള കേസ്.

Advertisment

സോളാര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട ഗൂഡാലോചനയിലാണ് ഗണേഷ് കുമാറിനെതിരേയും പരാതിക്കാരിക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കത്തില്‍ പേജുകള്‍ എഴുതിച്ചേര്‍ത്തെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് എഴുതിച്ചേര്‍ക്കാനുമായി ഗൂഢാലോചന നടത്തിയെന്നായിരുന്നു പരാതി. ഇതില്‍ പരാതിക്കാരിയോടും ഗണേഷ് കുമാറിനോടും നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് കൊട്ടാരക്കര കോടതി സമന്‍സ് അയച്ചിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് ഗണേഷ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി കഴിഞ്ഞ ദിവസങ്ങളില്‍ വാദം കേട്ടിരുന്നു. എന്നാല്‍ തനിക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്നാണ് ഗണേഷ് കോടതിയെ അറിയിച്ചത്. കത്ത് എഴുതിയും നേരെ കോടതിയില്‍ സബ്മിറ്റ് ചെയ്തതും പരാതിക്കാരി നേരിട്ടാണെന്നുമായിരുന്നു ഗണേഷിന്റെ വാദം. കേസില്‍ ഈ മാസം പതിനെട്ടിന് ഗണേഷ് കുമാര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകേണ്ടതായിരുന്നു. എന്നാല്‍ അതിന് നിര്‍ബന്ധിക്കരുതെന്നും പത്ത് ദിവസത്തെ സാവകാശം നല്‍കണമെന്നും നേരത്തെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

Advertisment
Solar Case Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: