സോളാർ അഴിമതി: സരിത നായർക്ക് മൂന്ന് വർഷം തടവ്

ഒന്നാം പ്രതിയായ സരിതയ്ക്കും മൂന്നാം പ്രതിയായ രവിക്കും മൂന്ന് വർഷത്തേക്ക് തടവും 10000 രൂപ പിഴയുമാണ് കോടതി വിധിച്ചത്

saritha nair

കോയമ്പത്തൂർ: സോളാർ കേസിൽ സരിത നായർക്ക് മൂന്ന് വർഷം തടവ്. കോയമ്പത്തൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതിയായ സരിതയ്ക്കും മൂന്നാം പ്രതിയായ രവിക്കും മൂന്നു വർഷത്തേക്ക് തടവും 10000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.

രാഷ്ട്രീയ കേരളത്തെ ഏറെ ചൂടുപിടിപ്പിച്ച അഴിമതിയാണ് സോളാര്‍ തട്ടിപ്പ്. ‘ടീം സോളാര്‍’ എന്ന അംഗീകാരം പോലുമില്ലാത്ത കമ്പനി സൗരോര്‍ജ പദ്ധതിയുടെ പേരില്‍ പലരില്‍ നിന്നും പണം തട്ടിയെന്ന വാര്‍ത്തകളാണ് ആദ്യം പുറത്തുവന്നത്. ഇതിനു പിന്നാലെ പുറത്ത് വന്നത് അഴിമതിയുടേയും തട്ടിപ്പിന്റേയും കഥകളായിരുന്നു.

സരിത എസ്.നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നീ കമ്പനി ഡയറക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ്. മുഖ്യമന്ത്രിയുടെ ഓഫീസിനെയും തട്ടിപ്പിന് ഉപയോഗിച്ചു എന്നതിന് തെളിവുകള്‍ പുറത്തുവന്നതോടെ വിവാദങ്ങള്‍ക്ക് വീര്യം കൂടി. സരിത ഉമ്മന്‍ചാണ്ടിയോട് സംസാരിക്കുന്ന ചിത്രം പുറത്തുവന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് 1.9 കോടി കോഴ നല്‍കിയെന്ന് സോളാര്‍ അന്വേഷണ കമ്മീഷനുമുന്നില്‍ സരിത മൊഴി നല്‍കി.

കേസിൽ 2013 ജൂൺ മൂന്നിനാണ് സരിത നായർ അറസ്റ്റിലാകുന്നത്. തൊട്ടടുത്ത ദിവസം കേസ് അന്വേഷിക്കാൻ കോടതി ഉത്തരവിട്ടു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Solar scam saritha nair gets three years sentence

Next Story
എന്‍. വാസു തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുംTravancore Devaswom Board, തിരുവിതാംകൂർ ദേവസ്വം ബോർഡ്, N Vasu, എൻ വാസു, A Padmakumar, എ.പദ്മകുമാർ, Devaswom Board President, ദേവസ്വം ബോർഡ് പ്രസിഡന്റ്, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com