ബെംഗളൂരു: സോളർ അഴിമതിയുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്ക് ഇന്ന് നിർണായക ദിനം. ബെംഗളൂരുവിലെ വ്യവസായി എം.കെ.കുരുവിള നൽകിയ കേസിൽ നിന്ന് ഒഴിവാക്കണമെന്ന ഉമ്മൻചാണ്ടിയുടെ ഹർജിയിൽ ഇന്ന് കോടതി വിധി പറയും. ബെംഗളൂരു സിറ്റി സിവിൽ കോടതിയാണ് വിധി പറയുക.
നാനൂറ് കോടിയുടെ സോളർ പദ്ധതിയുടെ പേരിൽ ഉമ്മൻചാണ്ടിയുടെ ബന്ധുവുൾപ്പെടെയുളളവർ ഒന്നരക്കോടിയോളം രൂപ തട്ടിയെന്നാണ് കേസ്. നേരത്തെ ഈ കേസിൽ ഉമ്മൻ ചാണ്ടിയുൾപ്പെടെയുളള പ്രതികൾ പിഴയടക്കണമെന്ന് കോടതി വിധിച്ചിരുന്നു. തന്‍റെ ഭാഗം കേൾക്കാതെയാണ് വിധിയെന്നും വീണ്ടും വാദം കേൾക്കണമെന്നുമുളള ഉമ്മൻ ചാണ്ടിയുടെ ആവശ്യം പിന്നീട് കോടതി അംഗീകരിച്ചു. ഉമ്മൻ ചാണ്ടിയുടെ വാദം പൂർത്തിയായതിന് ശേഷമാണ് കോടതി ഇന്ന് വിധി പറയുന്നത്.