തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ ജു​ഡീ​ഷ്യ​​ൽ ക​മീ​ഷ​​ൻ റി​പ്പോ​ർ​ട്ട്​ ഇന്ന്​ നി​യ​മ​സ​ഭ​യി​ൽ സ​മ​ർ​പ്പി​ക്കും. ഒ​രു ദി​വ​സ​ത്തേ​ക്ക്​ മാ​ത്ര​മാ​യി രാ​വി​ലെ ഒ​മ്പ​തി​ന്​ ചേ​രു​ന്ന നി​യ​മ​സ​ഭ​യു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​നം ന​ട​പ​ടി​ക​ളെ​ല്ലാം പൂ​ർ​ത്തീ​ക​രി​ച്ച്​ പി​രി​യും. സഭയിൽ റിപ്പോർട്ടിന്മേൽ ച​ർ​ച്ച ഉ​ണ്ടാ​വി​ല്ല.

പ്രതിപക്ഷനിരയിലെ കരുത്തനായ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ഒരു ഡസനോളം കോണ്‍ഗ്രസ് നേതാക്കളുടെ രാഷ്ട്രീയഭാവിയില്‍ നിര്‍ണായകമായ കമ്മീഷന്‍ റിപ്പോര്‍ട്ടാണ് ഇന്ന് സഭയില്‍ വരുന്നത്. രാവിലെ 9 ന് ചേരുന്ന നിയമസഭയില്‍ വേങ്ങരയില്‍ നിന്ന് ജയിച്ച മുസ്‍ലിം ലീഗിന്‍റെ കെ.എൻ.എ. ഖാദറിന്‍റെ സത്യപ്രതിജ്ഞയാണ് ആദ്യം. തുടര്‍ന്ന് സോളാര്‍ തട്ടിപ്പിനെക്കുറിച്ച് കഴിഞ്ഞ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി സഭയില്‍ സമര്‍പ്പിക്കും.

ആകെ 1073 പേജുള്ള ഇംഗ്ലിഷിൽ തയാറാക്കിയ റിപ്പോർട്ട് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. ഈ പരിഭാഷയുടെ കോപ്പി നിയമസഭാംഗങ്ങൾക്കും മാധ്യമങ്ങൾക്കും നൽകാനുള്ള തിരക്കിട്ട നടപടികളാണു നടക്കുന്നത്. അതേസമയം, മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു സഭ പ്രക്ഷുബ്ധമാക്കാനുള്ള ആലോചനകളാണു പ്രതിപക്ഷത്ത്. വ്യാഴാഴ്ച രാവിലെ എട്ടരയ്ക്കു യുഡിഎഫ് നിയമസഭാകക്ഷി യോഗവും വിളിച്ചിട്ടുണ്ട്.

അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. മന്ത്രിസഭ തീരുമാനമെടുത്തശേഷം സുപ്രീംകോടതി റിട്ട. ജഡ്ജി അരിജിത് പസായത്തിൽനിന്നു രണ്ടാമതു നിയമോപദേശം മുഖ്യമന്ത്രി വാങ്ങിയെങ്കിലും നേരത്തേ പ്രഖ്യാപിച്ച തീരുമാനങ്ങളിൽ എന്തെങ്കിലും പുനരാലോചന ഉണ്ടാകുമെന്ന സൂചനയില്ല. കരുതലോടെ നീങ്ങേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നുവെങ്കിലും സർക്കാരിന്റെ ആഗ്രഹത്തിനു തടസ്സമാകുന്ന നിയമോപദേശമല്ല രണ്ടാമത്തേതുമെന്നാണു റിപ്പോർട്ടുകൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ