തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച സോളാർ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വച്ചു. റിപ്പോർട്ടിൽ യുഡിഎഫ് നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളാണുളളത്. ഉമ്മൻ ചാണ്ടി, ഹൈബി ഈഡൻ, ജോസ് കെ.മാണി, ആര്യാടൻ മുഹഹമ്മദ്, പി.സി.വിഷ്ണുനാഥ്, അടൂർ പ്രകാശ് തുടങ്ങി നിരവധി യുഡിഎഫ് നേതാക്കൾ സരിതയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നതടക്കമുളള കാര്യങ്ങൾ കമ്മിഷൻ റിപ്പോർട്ടിലുണ്ട്.

ഇന്ന് നിയമസഭയിൽ വെച്ച റിപ്പോർട്ടിന്‍റെ മലയാള പരിഭാഷ ഇവിടെ വായിക്കാം:

Solar Enquiry Commission Report -Malayalam Full by Anonymous uWy6XokUYJ on Scribd

നാല് വർഷം മുമ്പ് സോളാർ ആരോപണം കത്തിപ്പടർന്നപ്പോൾ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ് ജസ്റ്റിസ് ശിവരാജനെ അന്വേഷണ കമ്മീഷനെ നിയമിച്ചത്. 2013 ഒക്ടോബർ 28 നായിരുന്നു കമ്മീഷൻ നിയമനം. നാല് വാല്യങ്ങളിലായി 1074 പേജുകളുളളതാണ് സമ്പൂർണ്ണ റിപ്പോർട്ട്.

2017 സെപ്തംബർ 26 നാണ് കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. ഒക്ടോബർ 11 ന് മന്ത്രിസഭ റിപ്പോർട്ട് പരിഗണിച്ചു. ഒക്ടോബർ 19 ന് നിയമോപദേശം തേടി. നവംബർ എട്ടിന് റിപ്പോർട്ടിന്മേൽ നടപടിയെടുക്കാൻ സർക്കാർ തീരുമാനം. നവംബർ ഒമ്പതിന് റിപ്പോർട്ട് നിയമസഭയിൽ വച്ചു.

മൊഴി നൽകാനായി ഒരു മുഖ്യമന്ത്രി ഇത്രയധികം നേരം ജുഡീഷ്യൽ അന്വേഷണ  കമ്മീഷന് മുന്നിൽ നിൽക്കേണ്ടി വന്നത് കേരള ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു. ഏഴ് ദിവസമാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. 58 മണിക്കൂറാണ് ഇതിനായി ഉമ്മൻചാണ്ടി കമ്മീഷന് മുന്നിൽ ചെലവഴിച്ചത്. റിപ്പോർട്ടിൽ ഉമ്മൻചാണ്ടിയുടെ മൊഴികൾക്കായി നീക്കി വച്ചത് 575 പേജുകളാണ്.

മൊത്തം സാക്ഷികളായത് 214പേരാണ്. ഇതിൽ 37 പൊലീസ് ഉദ്യോഗസ്ഥരും ടീം സോളാറിലെ 13 ജീവനക്കാരും 17 മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നു. സരിതയുടെ മൊഴിയെടുത്തത് 70 മണിക്കൂർ. 867 രേഖകളാണ് കമ്മീഷന്രെ പരിശോധനയ്ക്ക് വിധേയമായത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ