തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച സോളാർ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വച്ചു. റിപ്പോർട്ടിൽ യുഡിഎഫ് നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളാണുളളത്. ഉമ്മൻ ചാണ്ടി, ഹൈബി ഈഡൻ, ജോസ് കെ.മാണി, ആര്യാടൻ മുഹഹമ്മദ്, പി.സി.വിഷ്ണുനാഥ്. അടൂർ പ്രകാശ് തുടങ്ങി നിരവധി യുഡിഎഫ് നേതാക്കൾ സരിതയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കമ്മിഷൻ റിപ്പോർട്ടിലുണ്ട്.

സരിതയെ മകളെപ്പോലെ കാണേണ്ടവർ ലൈംഗികമായി ചൂഷണം ചെയ്തെന്ന് കമ്മിഷൻ കണ്ടെത്തിയിട്ടുണ്ട്. സരിതയെ ലൈംഗികമായി പീഡിപ്പിച്ചവരുടെ പേരുകൾ റിപ്പോർട്ടിലെ കണ്ടെത്തലുകൾ എന്ന നിലയിലല്ല, സരിതയുടെ പരാതികൾ എന്ന നിലയിലാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുളളത്. തന്നെ പീഡിപ്പിച്ച 16 പേരുടെ പേരുകൾ വ്യക്തമാക്കിക്കൊണ്ടുളള സരിതയുടെ കത്തും അനുബന്ധമായി റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്.

ഉമ്മൻചാണ്ടി
ഉമ്മൻചാണ്ടിയും ഓഫീസും തട്ടിപ്പിൽ സരിതയെ സഹായിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിനായി ദുരുപയോഗം ചെയ്തു. സരിതയിൽനിന്ന് 2 കോടി 16 ലക്ഷം കൈപ്പറ്റി. മകളായി കരുതേണ്ടിയിരുന്ന ആളെ ലൈംഗികമായി ചൂഷണം ചെയ്തു. 2011 മുതൽ ഉമ്മൻ ചാണ്ടിക്ക് സരിതയെ അറിയാമായിരുന്നു. സരിത തട്ടിപ്പുകാരിയാണെന്നും അറിയാമായിരുന്നു.

ഹൈബി ഈഡൻ
സരിതയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു. എംഎൽഎ ഹോസ്റ്റലിൽവച്ചും എറണാകുളം ഗസ്റ്റ് ഹൗസിൽവച്ചും ലൈംഗികപീഡനം നടത്തി

ആര്യാടൻ മുഹമ്മദ്
സരിതയെ പല പ്രാവശ്യം ലൈംഗികമായി പീഡിപ്പിച്ചു. 25 ലക്ഷം രൂപ ടീം സോളാറിൽനിന്ന് കൈപ്പറ്റി

അടൂർ പ്രകാശ്
സരിതയെ ലൈംഗികമായി പീഡിപ്പിച്ചു. ബെംഗളൂരു ഹോട്ടലിൽ വച്ചാണ് പീഡനം നടന്നത്.

എ.പി.അനിൽകുമാർ
ഓഫീസ് സ്റ്റാഫ് നസീറുളള വഴി 7 ലക്ഷം രൂപ കൈപ്പറ്റി. പലതവണ സരിതയെ ചൂഷണം ചെയ്തു

പി.സി.വിഷ്ണുനാഥ്
സരിതയെ ഫോണിൽ വിളിച്ചു. എസ്എംഎസ് അയച്ചു.

ജോസ് കെ.മാണി
ഡൽഹിയിൽവച്ച് സരിതയെ ജോസ് കെ.മാണി ലൈംഗികമായി പീഡിപ്പിച്ചു

കെ.സി.വേണുഗോപാൽ
സരിതയെ കെ.സി.വേണുഗോപാൽ ബലാൽസംഗം ചെയ്തു. സരിതയെ പല തവണ ഭീഷണിപ്പെടുത്തി.

തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഉമ്മൻചാണ്ടിയെ രക്ഷിക്കാൻ പൊലീസിനെ സ്വാധീനിച്ചു. ആഭ്യന്തരമന്ത്രിയായിരിക്കെയായിരുന്നു തിരുവഞ്ചൂരിന്റെ അനധികൃത ഇടപെടൽ.

പളനിമാണിക്യം
മുൻ കേന്ദ്രമന്ത്രി പളനിമാണിക്യം സരിതയെ ലൈംഗികമായി പീഡിപ്പിച്ചു. ആദായനികുതി പ്രശ്നം പരിഹരിക്കാൻ 25 ലക്ഷം കൈപ്പറ്റി

ഐജി പത്മകുമാർ
സരിതയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു. കലൂരിലെ ഫ്ലാറ്റിൽവച്ചായിരുന്നു പീഡനം.

എൻ.സുബ്രഹ്മണ്യൻ
സരിതയെ പീഡിപ്പിച്ചു. ഹോട്ടൽ ട്രെഡന്റ് ഹോട്ടലിൽ വച്ചായിരുന്നു പീഡനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ