കൊച്ചി: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജുഡീഷ്യൽ കമ്മീഷന്റെ പരിഗണനാവിഷയങ്ങളിൽ ഇടത് സർക്കാർ മാറ്റം വരുത്തിയെന്നാണ് ഹർജിയിലെ ആരോപണം. സരിതയുടെ കത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമാണ് അന്വേഷണം നടന്നതെന്നും തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചെന്നും ഹർജിയിൽ പറയുന്നു.

എന്നാൽ ഉമ്മൻ ചാണ്ടിക്ക് നീതി നിഷേധിച്ചിട്ടില്ലെന്നാണ് സർക്കാർ നിലപാട്. സരിതയുടെ കത്ത് അന്വേഷണ കമ്മീഷൻ പരിഗണിച്ച വിവിധ രേഖകളിൽ ഒന്ന് മാത്രമായിരുന്നെന്നും സർക്കാർ കോടതിയെ അറിയിക്കും. സോളാർ കേസിൽ ആക്ഷേപം ഉന്നയിച്ചവർ പിന്നീട് കക്ഷികളായതിൽ തെറ്റില്ലെന്നും സത്യവാങ്മൂലത്തിലൂടെ സര്‍ക്കാര്‍ കോടതിയെ അറിയിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ