കൊച്ചി: സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടും തുടര്‍ നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് സത്യവാങ്മൂലം നല്‍കും.

അതേസമയം, ഉമ്മന്‍ചാണ്ടിയെയും തിരുവഞ്ചൂരിനെയും എതിര്‍ത്ത് ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍, കെ.സുരേന്ദ്രന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഫയലില്‍ സ്വീകരിക്കണോ എന്ന കാര്യത്തില്‍ ഹൈക്കോടതി ഇന്ന് തീരുമാനമെടുത്തേക്കും. കമ്മിഷന്റെ നടപടിക്രമങ്ങളില്‍ ഇരുവരും പൂര്‍ണ്ണ പങ്കാളികളായിരുന്നുവെന്നും ഹര്‍ജികള്‍ അനുവദിക്കാമെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ