തിരുവനന്തപുരം: സോളാർ കമ്മിഷൻ റിപ്പോർട്ട് അതീവ ഗുരുതരമെന്ന് മുൻ കെ‌പിസിസി അധ്യക്ഷൻ വി.എം.സുധീരൻ. യുഡിഎഫ് സർക്കാർ തന്നെ വെവച്ച കമ്മിഷനാണെന്നും അതിനാൽ തന്നെ കമ്മിഷൻ കണ്ടെത്തിയ റിപ്പോർട്ടുകൾ അതീവ ഗുരുതരമാണെന്നും സുധീരൻ വ്യക്തമാക്കി. റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​ർ നി​യ​മ​സ​ഭ​യി​ൽ വ​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സു​ധീ​ര​ന്‍റെ പ്ര​തി​ക​ര​ണം.

റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ലു​ക​ൾ ഗു​രു​ത​ര​മാ​ണ്. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ നി​യ​മി​ച്ച ക​മ്മി​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ലു​ക​ളാ​ണ് ഇ​തെ​ന്ന​ത് ആ​രോ​പ​ണ​ങ്ങ​ളു​ടെ ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ന്നു. കൂ​ടു​ത​ൽ പ്ര​തി​ക​ര​ണ​ങ്ങ​ൾ വി​ഷ​യം പ​ഠി​ച്ച​ശേ​ഷ​മാ​കാ​മെ​ന്നും സു​ധീ​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു.

റിപ്പോർട്ടിൽ യുഡിഎഫ് നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളാണുളളത്. ഉമ്മൻ ചാണ്ടി, ഹൈബി ഈഡൻ, ജോസ് കെ.മാണി, ആര്യാടൻ മുഹമ്മദ്, പി.സി.വിഷ്ണുനാഥ്. അടൂർ പ്രകാശ് തുടങ്ങി നിരവധി യുഡിഎഫ് നേതാക്കൾ സരിതയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കമ്മിഷൻ റിപ്പോർട്ടിലുണ്ട്.

സരിതയെ മകളെപ്പോലെ കാണേണ്ടവർ ലൈംഗികമായി ചൂഷണം ചെയ്തെന്ന് കമ്മിഷൻ കണ്ടെത്തിയിട്ടുണ്ട്. സരിതയെ ലൈംഗികമായി പീഡിപ്പിച്ചവരുടെ പേരുകൾ റിപ്പോർട്ടിലെ കണ്ടെത്തലുകൾ എന്ന നിലയിലല്ല, സരിതയുടെ പരാതികൾ എന്ന നിലയിലാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുളളത്. തന്നെ പീഡിപ്പിച്ച 16 പേരുടെ പേരുകൾ വ്യക്തമാക്കിക്കൊണ്ടുളള സരിതയുടെ കത്തും അനുബന്ധമായി റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ