/indian-express-malayalam/media/media_files/uploads/2017/02/sudheeran759.jpg)
തിരുവനന്തപുരം: സോളാർ കമ്മിഷൻ റിപ്പോർട്ട് അതീവ ഗുരുതരമെന്ന് മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ. യുഡിഎഫ് സർക്കാർ തന്നെ വെവച്ച കമ്മിഷനാണെന്നും അതിനാൽ തന്നെ കമ്മിഷൻ കണ്ടെത്തിയ റിപ്പോർട്ടുകൾ അതീവ ഗുരുതരമാണെന്നും സുധീരൻ വ്യക്തമാക്കി. റിപ്പോർട്ട് സർക്കാർ നിയമസഭയിൽ വച്ചതിന്റെ പശ്ചാത്തലത്തിലാണ് സുധീരന്റെ പ്രതികരണം.
റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഗുരുതരമാണ്. യുഡിഎഫ് സർക്കാർ നിയമിച്ച കമ്മിഷന്റെ റിപ്പോർട്ടിലെ കണ്ടെത്തലുകളാണ് ഇതെന്നത് ആരോപണങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നു. കൂടുതൽ പ്രതികരണങ്ങൾ വിഷയം പഠിച്ചശേഷമാകാമെന്നും സുധീരൻ മാധ്യമങ്ങളോടു പ്രതികരിച്ചു.
റിപ്പോർട്ടിൽ യുഡിഎഫ് നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളാണുളളത്. ഉമ്മൻ ചാണ്ടി, ഹൈബി ഈഡൻ, ജോസ് കെ.മാണി, ആര്യാടൻ മുഹമ്മദ്, പി.സി.വിഷ്ണുനാഥ്. അടൂർ പ്രകാശ് തുടങ്ങി നിരവധി യുഡിഎഫ് നേതാക്കൾ സരിതയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കമ്മിഷൻ റിപ്പോർട്ടിലുണ്ട്.
സരിതയെ മകളെപ്പോലെ കാണേണ്ടവർ ലൈംഗികമായി ചൂഷണം ചെയ്തെന്ന് കമ്മിഷൻ കണ്ടെത്തിയിട്ടുണ്ട്. സരിതയെ ലൈംഗികമായി പീഡിപ്പിച്ചവരുടെ പേരുകൾ റിപ്പോർട്ടിലെ കണ്ടെത്തലുകൾ എന്ന നിലയിലല്ല, സരിതയുടെ പരാതികൾ എന്ന നിലയിലാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുളളത്. തന്നെ പീഡിപ്പിച്ച 16 പേരുടെ പേരുകൾ വ്യക്തമാക്കിക്കൊണ്ടുളള സരിതയുടെ കത്തും അനുബന്ധമായി റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.