സോളാർ കേസ്: ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണം

അന്വേഷണത്തിന് മുന്‍കൂര്‍ അനുമതിക്കായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

Aryaden Mohammed, Aryaden, Aryadan, Aryadan Mohammed, Saritha S Nair, ആര്യാടൻ മുഹമ്മദ്, IE Malayalam

തിരുവനന്തപുരം: സോളാർ കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണം നടത്തും. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

മുന്‍ വൈദ്യുതി വകുപ്പു മന്ത്രിയായ ആര്യാടന്‍ മുഹമ്മദ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 40 ലക്ഷം രൂപ കൈപ്പറ്റിയെന്ന സരിത എസ് നായരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം. അന്വേഷണത്തിന് മുന്‍കൂര്‍ അനുമതിക്കായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.

ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്ന സമയത്ത് 40 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് സരിത എസ് നായരുടെ പരാതി. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസിന്റെ റിപ്പോർട്ട് പ്രകാരമാണ് അന്വേഷണം നടത്താൻ തീരുമാനിച്ചത്.

മുൻ മന്ത്രിയായതിനാൽ ആര്യാടനെതിരായ അന്വേഷണത്തിന് സർക്കാരിന്റേയും ഗവർണറുടേയും അനുമതി വേണം. ഇതിനാലാണ് ഗവർണറോട് ശുപാർശ ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുന്നത്.

Also Read: ചന്ദ്രിക കള്ളപ്പണക്കേസ്: എം.കെ. മുനീറിനെ ഇഡി ചോദ്യം ചെയ്തു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Solar case vigilance probe against aryadan mohammed

Next Story
ചന്ദ്രിക കള്ളപ്പണക്കേസ്: എം.കെ. മുനീറിനെ ഇഡി ചോദ്യം ചെയ്തുChandrika Daily Case, MK Muneer
The moderation of comments is automated and not cleared manually by malayalam.indianexpress.com