തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്ന ശേഷമുള്ള രാഷ്ട്രീയ സാഹചര്യം ഗൗരവകരമാണെന്ന് കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരൻ. കാര്യങ്ങൾ താൻ ഹൈക്കമാൻഡ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും സുധീരൻ പറഞ്ഞു.

കമ്മീഷൻ റിപ്പോർട്ട് പരിഗണിച്ച് സർക്കാർ കോൺഗ്രസ് നേതാക്കൾക്കെതിരെ ക്രിമിനൽ കേസുകളടക്കം എടുക്കാൻ തീരുമാനിച്ചപ്പോൾ വിഷയത്തിൽ സുധീരൻ പ്രതികരിച്ചിരുന്നില്ല. പിന്നീട് ഡൽഹിയിൽ ഹൈക്കമാൻഡ് നേതാക്കളെ കണ്ട ശേഷമാണ് സുധീരൻ ഇക്കാര്യത്തിൽ പ്രതികരണം നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ