തിരുവനന്തപുരം: സോളാര്‍ കേസില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കെ.സി വേണുഗോപാലിനും എതിരായ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്. ഉമ്മന്‍ ചാണ്ടിയും കെ.സി വേണുഗോപാലും തന്നെ പീഡിപ്പിച്ചത് ഔദ്യോഗിക വസതികളില്‍ വച്ചാണെന്ന് സരിത പരാതിയില്‍ പറയുന്നതായി എഫ്‌ഐആറില്‍ ഉണ്ട്. പരാതിയില്‍ കേസ് അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയമിച്ചു.

ക്രൈംബ്രാഞ്ച് എസ്.പി അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. രണ്ടാഴ്ച മുമ്പാണ് അന്വേഷണ തലവന്‍ എഡിജിപി അനില്‍ കാന്തിന് സരിത പരാതി നല്‍കിയത്.

അതേസമയം കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടിയും കെ.സി വേണുഗോപാലും ഹൈക്കോടതിയെ സമീപിച്ചേക്കും.

2012 ല്‍ ഒരു ഹര്‍ത്താല്‍ ദിനത്തില്‍ ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ ചാണ്ടി തന്നെ പീഡിപ്പിച്ചുവെന്ന് സരി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. മുന്‍ എം.പി കെ.സി വേണുഗോപാലിനെതിരെയാണ് മറ്റൊരു മൊഴി. മുന്‍ മന്ത്രി എ.പി അനില്‍ കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ വച്ച് വേണുഗോപാല്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചുവന്ന് സരിത മൊഴി നല്‍കിയതായി എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ