തിരുവനന്തപുരം: സോളാർ കേസിൽ സരിത എസ്.നായർ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകി. പീഡിപ്പിക്കപ്പെട്ടെന്ന് കാണിച്ച് കഴിഞ്ഞ സര്‍ക്കാരിന് രണ്ടുതവണ പരാതി നല്‍കിയെങ്കിലും നീതി ലഭിച്ചില്ലെന്ന് ആരോപിച്ചാണ് പരാതി നൽകിയത്. കമ്മീഷന് മുമ്പ് നൽകിയ പീഡന പരാതികൾ അടക്കം ഈ പരാതിയിൽ സരിത ആവർത്തിച്ചിട്ടുണ്ട്. പീഡന കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടി എടുത്തില്ലെന്ന് സരിത കത്തിൽ പറയുന്നു. ബന്ധു വഴിയാണ് സരിത മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

മുൻ സർക്കാരിന്‍റെ ഭാഗമായുള്ളവർ പ്രതിപ്പട്ടികയിലുള്ളതിനാൽ കേസ് അട്ടിമറിക്കപ്പെട്ടു. താൻ ഉന്നയിച്ച പരാതികൾ അന്വേഷിച്ചില്ല എന്നും തന്നെ പ്രതിയാക്കാൻ ഇപ്പോഴും ശ്രമം നടക്കുന്നുവെന്നും നീതി ലഭിച്ചില്ലെന്നും സരിതയുടെ പരാതിയിൽ പറയുന്നു. സരിതയുടെ പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി.

അതേസമയം, കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സർക്കാർ സ്വീകരിച്ച നടപടിയിലെ അതൃപ്തി അറിയിച്ച് സോളാർ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച ഡിജിപി എ.ഹേമചന്ദ്രൻ സർക്കാരിനു കഴിഞ്ഞ ദിവസം കത്തു നൽകിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ