തിരുവനന്തപുരം: സോളാർ കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ട് ഉമ്മൻചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകും. മുഖ്യമന്ത്രിയെ നേരിട്ട് കാണാതെ കത്തിലൂടെയാകും ഇക്കാര്യം ആവശ്യപ്പെടുക. വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് നൽകാൻ കഴിയില്ലെന്ന് മന്ത്രി എ.കെ.ബാലൻ സൂചന നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് റിപ്പോർട്ട് ആവശ്യപ്പെട്ട് കത്ത് നൽകാൻ തീരുമാനിച്ചത്.

അതേസമയം, സോളാർ കേസിൽ ഉമ്മൻചാണ്ടിയടക്കമുള്ളവർക്കെതിരെ തുടരന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങിയേക്കും. ഉത്തരവിറങ്ങിയ ശേഷം രണ്ട് ദിവസത്തിനകം ഡിജിപി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ യോഗം ചേരും. പീഡനക്കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്ന കാര്യം യോഗത്തിൽ തീരുമാനിക്കും. അഴിമതിക്കേസ് അന്വേഷണത്തിന് പ്രത്യേക വിജിലൻസ് സംഘത്തെയും ചുമതലപ്പെടുത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ