തിരുവനന്തപരും: സോളാര്‍ കേസുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന വിഎസ് അച്യുതാനന്ദന്റെ ആരോപണത്തില്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് അനുകൂല വിധി. 10.10 ലക്ഷം രൂപ വിഎസ് നഷ്ടപരിഹാരമായി നല്‍കണം. തിരുവനന്തപുരം സബ്കോടതിയുടേതാണ് വിധി.
2013 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് വിഎസ് പ്രതിപക്ഷ നേതാവും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയുമായിരുന്നു. അന്നൊരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിഎസിന്റെ പരാമര്‍ശം. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം.
2014 ലായിരുന്നു ഉമ്മന്‍ ചാണ്ടി കേസ് നല്‍കിയത്. പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച വക്കീല്‍ നോട്ടീസില്‍ ഒരു കോടി രൂപയായിരുന്നു നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. കേസ് കോടതിയില്‍ ഫയല്‍ ചെയ്തപ്പോള്‍ 10.10 ലക്ഷം രൂപയായി.
Also Read: നടിയെ ആക്രമിച്ച കേസ്: വിചാരണ നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യം സുപ്രീം കോടതി തള്ളി