തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ കേ​സ് അ​ന്വേ​ഷ​ണ​ത്തെ ചൊ​ല്ലി മ​ന്ത്രി​സ​ഭ​യി​ൽ ഭി​ന്ന​ത​യെ​ന്നു റി​പ്പോ​ർ​ട്ട്. സോ​ളാ​ർ ക​മ്മി​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ വീ​ണ്ടും നി​യ​മോ​പ​ദേ​ശം തേ​ടാ​നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ നീ​ക്ക​ത്തി​ലാ​ണ് മ​ന്ത്രി​മാ​ർ അ​ഭി​പ്രാ​യ​ഭി​ന്ന​ത തു​റ​ന്നു പ്ര​ക​ടി​പ്പി​ച്ച​തെ​ന്നാ​ണു വാർത്തകൾ.

വീ​ണ്ടും നി​യ​മോ​പ​ദേ​ശം തേ​ടാ​നു​ള്ള തീ​രു​മാ​നം സ​ർ​ക്കാ​രി​നു ക്ഷീ​ണ​മാ​ണെ​ന്ന് നി​യ​മ​മ​ന്ത്രി എ.​കെ.​ബാ​ല​ൻ തു​റ​ന്ന​ടി​ച്ചു. ഇ​ത്ത​രം പി​ഴ​വു​ക​ൾ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് റ​വ​ന്യൂ​മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ന്ത്രി മാ​ത്യു ടി.​തോ​മ​സ് റ​വ​ന്യൂ​മ​ന്ത്രി​യു​ടെ അ​ഭി​പ്രാ​യ​ത്തെ പി​ന്താ​ങ്ങി എ​ന്നി​ങ്ങ​നെ​യാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നി​രു​ന്നാ​ലും ഈ ​അ​ഭി​പ്രാ​യ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച് നി​യ​മോ​പ​ദേ​ശം തേ​ടാ​നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ തീ​രു​മാ​നം.

സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ വീണ്ടും നിയമോപദേശം തേടാന്‍ മന്ത്രിസഭാ തീരുമാനിച്ചിരുന്നു. ജസ്റ്റീസ് അരിജിത്ത് പസായതില്‍ നിന്നാണ് ഉപദേശം തേടുക. മുന്‍ സുപ്രീം കോടതി ജഡ്ജിയും ഹൈക്കോടതി ചീഫ് ജസ്റ്റീസുമാണ് അരിജിത്ത് പസായത്. അന്വേഷണ റിപ്പോര്‍ട്ടില്‍ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സില്‍ പെടാത്ത കാര്യങ്ങള്‍ ഉന്നയിച്ച സാഹചര്യത്തിലാണ് വീണ്ടും നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഉയര്‍ന്ന ആരോപണങ്ങള്‍ കൂടുതല്‍ ഗൗരവമുള്ളതും ക്രിമിനല്‍ കേസ് എടുക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലുമാണ് നിയമോപദേശം തേടുന്നത്.

പുതിയ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തില്‍ തുടരന്വേഷണ ഉത്തരവ് ഇറക്കാനായിരിക്കും സര്‍ക്കാര്‍ കാത്തിരിക്കുന്നത്. നേരത്തെ അഡ്വക്കേറ്റ് ജനറലില്‍ നിന്ന് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. കേസ് വലിയ നിയമപോരാട്ടത്തിലേക്ക് നീങ്ങാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ പഴുതുകളടച്ചുള്ള മാത്രം തുടരന്വേഷണ ഉത്തരവ് ഇറക്കിയാല്‍ മതിയെന്ന നിലപാടിലാണ് സര്‍ക്കാര്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ