ഗണേഷ് കുമാറുമായുള്ളത് വ്യക്തിപരമായ ബന്ധം; ശരണ്യ മനോജിന്റെ ആരോപണം തള്ളി സോളാർ കേസ് പരാതിക്കാരി

സോളാർ കേസിൽ ശരണ്യ മനോജിനെതിരെ തെളിവുകളുണ്ടെന്നും പരാതിക്കാരി

Ganesh Kumar

കൊല്ലം: സോളാർ കേസുമായി ബന്ധപ്പെട്ട് എംഎൽഎ കെ.ബി.ഗണേഷ് കുമാറിനെതിരെ ശരണ്യ മനോജ് ഉന്നയിച്ച ആരോപണം തള്ളി പരാതിക്കാരി. സോളാർ കേസിലെ പരാതിക്കാരിയുടെ മൊഴി മാറ്റത്തിനു പിന്നിൽ ഗണേഷ് കുമാർ എംഎൽഎയും മറ്റൊരു സിപിഎം എംഎൽഎയുമാണെന്ന് കേരള കോൺഗ്രസ് (ബി) മുൻ നേതാവ് ശരണ്യ മനോജ് ആരോപിച്ചിരുന്നു. എന്നാൽ, ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സോളാർ കേസ് പരാതിക്കാരി പറഞ്ഞു. ഗണേഷ് കുമാറുമായുള്ളത് വ്യക്തിപരമായ ബന്ധം മാത്രമാണ്. ശരണ്യ മനോജിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. സോളാർ കേസിൽ ശരണ്യ മനോജിനെതിരെ തെളിവുകളുണ്ടെന്നും പരാതിക്കാരി പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പത്തനാപുരത്ത് നടന്ന ഒരു യോഗത്തിലാണ് ശരണ്യ മനോജിന്റെ വെളിപ്പെടുത്തല്‍. കെ.ബി.ഗണേഷ് കുമാറിന്റെ അടുത്ത ബന്ധുവും സോളര്‍ വിവാദ കാലത്ത് കേരള കോണ്‍ഗ്രസ് (ബി) യുടെ സംസ്ഥാന ഭാരവാഹിയുമായിരുന്ന മനോജ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.

Read Also; നടിയെ ആക്രമിച്ച കേസ്: ഗണേഷ് കുമാർ എംഎൽഎയുടെ സെക്രട്ടറി അറസ്റ്റിൽ

സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും എംഎൽഎയുമായ സജി ചെറിയാനെതിരെയും ഗണേഷ് കുമാറിന്റെ പിഎ പ്രദീപ് കോട്ടത്തലയ്‌ക്കെതിരെയും ശരണ്യ മനോജ് ആരോപണമുന്നയിച്ചിരുന്നു.

പരാതിക്കാരി നിരന്തരം മൊഴി മാറ്റിയതിനു പിന്നിൽ ഗണേഷും പിഎ പ്രദീപ് കോട്ടത്തലയുമാണ്. പരാതിക്കാരിയുടെ കത്തിൽ തിരുത്തലുകൾ നടന്നു എന്നത് സത്യമാണ്. ഉമ്മൻചാണ്ടിയുടെ പേര് പിന്നീട് എഴുതി ചേർത്തതാണെന്നാണ് മനസിലാക്കുന്നത്. യുഡിഎഫ് നേതാക്കൾക്കെതിരെ പരാതിക്കാരിയെക്കൊണ്ട് പറയിപ്പിച്ചത് ഗണേഷ് കുമാർ ആണെന്നും ശരണ്യ മനോജ് പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Solar case ganesh kumar mla saranya manoj

Next Story
കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്‌ഡ്: ആരുടെ വട്ടാണെന്ന് അറിയില്ലെന്ന് ധനമന്ത്രിkerala state budget 2019-20, kerala state budget 2019 amount, കേരള ബജറ്റ്, kerala budget 2019 total amount, കേരള ബജറ്റ് 2019-2020, kerala budget 2019, kerala budget 2019 amount, finance minister, dr tm thomas isaac, finance minister tm thomas isaac, state budget, kerala state budget, kerala state budget live, iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,
The moderation of comments is automated and not cleared manually by malayalam.indianexpress.com