സോളർ തട്ടിപ്പ് കേസ്: സർക്കാർ തീരുമാനം പുനഃപരിശോധിക്കാൻ ഹൈക്കോടതി നിർദേശം

കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന അപേക്ഷ മുൻ സർക്കാർ നിരസിച്ചിരുന്നു

Magistrate Deepa mohan, മജിസ്‌ട്രേറ്റ് ദീപ മോഹൻ, Advocates locked magistrate in court chamber, മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ പൂട്ടിയിട്ടു, Highcourt registers suo motu case, ഹൈക്കോടതി സ്വമേധയാ കേസെടുത്തു, Magistrate, മജിസ്‌ട്രേറ്റ്, Magistrate Court, മജിസ്‌ട്രേറ്റ് കോടതി, Chamber, ചേംബർ, Advocates, അഭിഭാഷകർ, Latest news, ലേറ്റസ്റ്റ് ന്യൂസ്, IE Malayalam, ഐഇ മലയാളം 

കൊച്ചി: സോളർ തട്ടിപ്പ് കേസിൽ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കേണ്ടെന്ന തീരുമാനം പുനഃപരിശോധിക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. വ്യവസായി മല്ലേലിൽ ശ്രീധരൻ നായരുടെ ഹർജിയിലാണ് ജസ്റ്റിസ് എൻ.നാഗരേഷിന്റെ ഉത്തരവ്. പാലക്കാട് സോളർ പാടം സ്ഥാപിക്കാമെന്ന് വാഗ്‌ദാനം നൽകി സരിത നായർ 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന ശ്രീധരൻ നായരുടെ പരാതിലാണ് കേസെടുത്തത്.

സെക്രട്ടേറിയേറ്റിൽ സരിത നായർക്കൊപ്പം, മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ കണ്ടെന്നും ഉമ്മൻ ചാണ്ടിയുടെ ഉറപ്പിലാണ് പണം നൽകിയതെന്നുമായിരുന്നു ആരോപണം. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന അപേക്ഷ മുൻ സർക്കാർ നിരസിച്ചിരുന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന അപേക്ഷയിൽ നാലു വർഷമായിട്ടും നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീധരൻ നായർ കോടതിയെ സമീപിച്ചത്.

Read More: സുസ്ഥിരമായ ഗതാഗതം എന്ന കാഴ്ചപ്പാടിന്റെ സാക്ഷാത്കാരമായി വാട്ടർ മെട്രോ: പിണറായി വിജയൻ

സോളർ തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ സരിത എസ്.നായരുടെയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം കോഴിക്കോട് മുൻസിപ്പൽ മജിസ്ട്രേറ്റ് കോടതി റദ്ദാക്കിയിരുന്നു. സോളർ കമ്പനിയുടെ പേരിൽ കോഴിക്കോട് സ്വദേശി അബ്ദുൾ മജീദിൽനിന്ന് 42.7 ലക്ഷം രൂപ തട്ടിയെടുത്ത കേസാണ് കോടതി പരിഗണിച്ചത്. അബ്ദുള്‍ മജീദിന്റെ വീട്ടിലും ഓഫീസിലും സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്നു പറഞ്ഞാണ് പണം വാങ്ങി വഞ്ചിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Solar case court order to review govt decision

Next Story
കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com