തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതിയായ സ്ത്രീയുടെ പീഡന പരാതിയില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. തിരുവനന്തപുരത്തെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എ.ഐ.സി.സി. സെക്രട്ടറി കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.പി. അനില്‍കുമാര്‍, ബി.ജെ.പി. നേതാവ് എ.പി. അബ്ദുള്ളക്കുട്ടി എന്നിങ്ങനെ ആറ് പേര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍.
പരാതിക്കാരിയുടെ ആവശ്യപ്രകാരം ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐക്ക് കൈമാറുകയായിരുന്നു. സ്ത്രീപീഡനത്തിന് പുറമെ സാമ്പത്തിക തട്ടിപ്പും എഫ്.ഐ.ആറില്‍ ചുമത്തിയിട്ടുണ്ട്.
കേരള പൊലീസ് നാല് വര്‍ഷം കേസ് അന്വേഷിച്ചെങ്കിലും തെളിവുകള്‍ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്നാണ് കേസ് സി.ബി.ഐക്ക് വിടണമെന്ന ആവശ്യവുമായി പരാതിക്കാരി എത്തിയത്. കേസിന്റെ വിശദാംശങ്ങള്‍ ഡല്‍ഹിയിലെത്തിയാണ് പരാതിക്കാരി സി.ബി.ഐക്ക് കൈമാറിയത്.
Also Read: സ്ത്രീധന പീഡനം നടത്തുന്ന ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി: മന്ത്രി ആന്റണി രാജു