തിരുവനന്തപുരം: കോളേജ് മാനേജ്‌മെന്റിന്റെ അനാസ്ഥയ്ക്കും പ്രിന്‍സിപ്പലിന്റെ മോശം പരാമര്‍ശങ്ങള്‍ക്കും എതിരെ സമരം നടത്തി സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപത്തിന് ഇരയായ പാറശാല ചെറുവാരക്കോണം സിഎസ്ഐ ലോ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. വീഡിയോ തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിക്കും സൈബര്‍ സെല്ലിനുമാണ് പരാതി നല്‍കിയിട്ടുളളത്.

പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ പ്രശ്‌നങ്ങള്‍ ആയിരുന്നു എല്ലാത്തിന്റേയും തുടക്കം. വൃത്തിയുള്ള ഭക്ഷണമോ ശുദ്ധമായ കുടിവെള്ളമോ ഈ കുട്ടികള്‍ക്ക് കിട്ടിയിരുന്നില്ല. വിദ്യാര്‍ത്ഥിനികള്‍ ഭക്ഷ്യ സുരക്ഷ അതോറിറ്റിക്ക് പരാതി നല്‍കുകയും അവര്‍ പരിശോധന നടത്തുകയും ചെയ്തു.

108 പെണ്‍കുട്ടികള്‍ ആണ് ഹോസ്റ്റലിലുള്ളത്. നവീകരണത്തിനായി ഹോസ്റ്റല്‍ അടക്കുകയാണെന്ന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ എന്ന് തുറക്കും എന്നത് സംബന്ധിച്ച് അറിയിപ്പുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നാണ് സമരം ആരംഭിച്ചത്. മാനേജ്മെന്‍റുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സിന്‍ഡിക്കേറ്റ് അംഗം പ്രതിന്‍ സാജ് കൃഷ്ണയും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരം ഒത്തുതീര്‍പ്പായി. ഇതിന് ശേഷം ആയിരുന്നു ചില മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ രീതിയില്‍ വാര്‍ത്തയും പ്രസിദ്ധീകരിക്കപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.