മലപ്പുറം: സോഷ്യല്‍ മീഡിയ ഹര്‍ത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള വാട്‌സ് ആപ്പ് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തി. വോയ്‌സ് ഓഫ് യൂത്ത് എന്ന പേരിലുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്നുമാണ് ഹര്‍ത്താല്‍ ആഹ്വാന സന്ദേശം മലപ്പുറത്ത് പ്രചരിച്ചത്.
ഗ്രൂപ്പിന്റെ അഡ്മിന്‍ പതിനാറുകാരനായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മലപ്പുറം കൂട്ടായി സ്വദേശിയാണ്. പ്രായപൂര്‍ത്തി ആകാത്തതിനാല്‍ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. അതേസമയം മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്.
കോഴിക്കോട് അറസ്റ്റിലായവരുടെ ഫോണുകളും നിരീക്ഷിച്ച് വരിയാണ് പൊലീസ്. അറസ്റ്റിലായവര്‍ അംഗമായ, സന്ദേശം പ്രചരിച്ച ഗ്രൂപ്പുകളിലെ അഡ്മിന്മാരെ വിളിച്ച് വരുത്തിയാണ് അന്വേഷണം. ഹര്‍ത്താലിനിടെ മലപ്പുറം ജില്ലയിലെ പലയിടത്തായി അക്രമം നടന്നിരുന്നു. പരപ്പനങ്ങാടി, തിരൂര്‍, താനൂര്‍ എന്നിവിടങ്ങിളിലായിരുന്നു അക്രമം നടന്നത്. താനൂരില്‍ പൊലീസിന് നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടി വന്നിരുന്നു.