കൊച്ചി: ജമ്മു കാശ്മീരിലെ കത്തുവ പീഡന കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന ഹർത്താലുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവ്. വ്യാജ ഹർത്താൽ വാർത്ത പ്രചരിപ്പിച്ചവരിൽ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞു. ഇയാൾ എറണാകുളം സ്വദേശിയാണ്.

സംഘത്തിൽ കൂടുതൽ പേരുളളതായാണ് സംശയം. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ഫെയ്‌സ്ബുക്ക് ഐഡികൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്. അതേസമയം വ്യാജ ഐഡി ഉപയോഗിച്ചാണ് ഹർത്താൽ വാർത്ത പ്രചരിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ സംഭവത്തിന് പിന്നിൽ ശക്തമായ ഗൂഢാലോചന നടന്നെന്ന സംശയമാണ് പൊലീസിന്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ