സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതായി പരാതി; മുന്നറിയിപ്പ്

സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ കെെകാര്യം ചെയ്യുമ്പോൾ എല്ലാവരും ശ്രദ്ധിക്കണമെന്ന് കേരള പൊലീസ് സെെബർ ഡോം മുന്നറിയിപ്പ് നൽകുന്നു

hacking, internet

കൊച്ചി: ഈ അടുത്ത സമയങ്ങളിൽ വ്യാപകമായി സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതായി റിപ്പോർട്ട്. സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ കെെകാര്യം ചെയ്യുമ്പോൾ എല്ലാവരും ശ്രദ്ധിക്കണമെന്ന് കേരള പൊലീസ് സെെബർ ഡോം മുന്നറിയിപ്പ് നൽകുന്നു.

ഉപഭോക്താക്കൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ കൂടുതൽ സുരക്ഷിതമാകുന്നതിന് ‘2 ഫാക്‌ടർ ഒതന്റിക്കേഷൻ’ എനേബിൾ ചെയ്യണമെന്ന് സെെബർ ഡോം മുന്നറിയിപ്പ് നൽകുന്നു. വാട്‌സാപ്പ് ഉപഭോക്താക്കൾ 2 ഫാക്‌ടർ ഒതന്റിക്കേഷനായി സെക്യൂരിറ്റി പിൻ നമ്പർ ചേർക്കേണ്ടതും, സ്വന്തം ഇ-മെയിൽ ഐഡി വാട്‌സാപ്പിൽ ആഡ് ചെയ്യുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമാണെന്ന് മുന്നറിയിപ്പിൽ പറയുന്നു.

Read Also; മെറിന്റെ കാർ തടയുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന്; സംസ്‌കാരം ബുധനാഴ്‌ച അമേരിക്കയിൽ

കഴിഞ്ഞ ദിവസം തൊടുപുഴയിലെ ഒരു കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയുടെ വാട്‌സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്‌തതായി പരാതി ഉയർന്നിരുന്നു. വിദ്യാർഥിനിയുടെ വാട്‌സാപ്പ് പ്രൊഫെെൽ ഡിപിയിൽ അശ്ലീല ചിത്രം വന്നതായും റിപ്പോർട്ടുണ്ട്.

കേരള പൊലീസ് സെെബർ ഡോമിന്റെ ‘ബി സെയ്‌ഫ്’ എന്ന മൊബെെൽ ആപ് നിലവിൽവന്നിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Social media hacking kerala police cyber dome warning

Next Story
മെറിന്റെ കാർ തടയുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന്; സംസ്‌കാരം ബുധനാഴ്‌ച അമേരിക്കയിൽMalayali Nurse Killed, Merin Joy
The moderation of comments is automated and not cleared manually by malayalam.indianexpress.com