കൊച്ചി: ബലാത്സംഗത്തെ നിസാരവത്കരിക്കുന്ന നിയമവിരുദ്ധ പരാമർശം നടത്തിയ, എറണാകുളം എംപി ഹൈബി ഈഡന്റെ ഭാര്യ അന്ന ലിന്റ ഈഡനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. ‘വിധിയെന്നത് ബലാത്സംഗം പോലെയാണെന്നും, തടുക്കാൻ സാധിച്ചില്ലെങ്കിൽ അത് ആസ്വദിക്കണ’മെന്നുമാണ് അന്ന ഫെയ്സ്ബുക്കിൽ കുറിച്ചത്.

Read More: ഹൈബി ഈഡൻ എംപിയുടെ വീട്ടിലും വെളളം കയറി, ഭയന്നുപോയെന്ന് ഭാര്യ

കനത്ത മഴയിൽ തിങ്കളാഴ്ച ഹൈബി ഈഡന്റെ വീട്ടിലും വെള്ളം കയറിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളും, ഹൈബി ഈഡൻ ഐസ് ക്രീം കഴിക്കുന്ന ചിത്രവും പങ്കുവച്ചുകൊണ്ടാണ് അന്നയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. കൂടെ ഒരു വിങ്കിങ് സ്മൈലിയും ചേർത്തിരുന്നു. എന്നാൽ ഇതിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നതോടെ പോസ്റ്റ് പിൻവലിച്ചു. പത്ത് മണിക്കൂറിന് ശേഷമാണ് പോസ്റ്റ് പിൻവലിച്ചത്. എൽഎൽബി വിദ്യാർഥി കൂടിയാണ് അന്ന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.