കണ്ണൂർ: ശബരിമല അടക്കമുളള ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നടവരവ് കുറയ്ക്കുക എന്നത് ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യമെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ദേവസ്വം ബോർഡിന്റെ ഒരു ക്ഷേത്രത്തിലും പണമിടരുതെന്ന് ഭക്തരോട് അഭ്യർത്ഥിക്കുകയാണ്. കോടാനുകോടി രൂപയുടെ വരുമാനം ദേവസ്വം ബോർഡിന് ഉണ്ടാക്കി കൊടുക്കുന്ന ഭക്തരോടുള്ള സർക്കാരിന്റെ നിഷേധപൂർവ്വമായ നടപടിക്കെതിരെ കണ്ണ് തുറപ്പിക്കാനുള്ള ശ്രമമാണ് ഇതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

പൊലീസിനെ നേരിടാൻ ആർഎസ്എസ്സിന്റെ പരിശീലനം ലഭിച്ച വിഭാഗമായ നിയുക്തയെ രംഗത്ത് ഇറക്കുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.