ആലപ്പുഴ: കണിച്ചുകുളങ്ങരയിൽ എസ്എൻഡിപി യൂണിയൻ സെക്രട്ടറിയെ മരിച്ച നിലയിൽ കണ്ടെത്തി. കെ.മഹേശനെയാണ് എസ്എൻഡിപി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തനാണ്. ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി കൂടിയാണ് മഹേശൻ.
Read Also: പ്രവാസികൾക്ക് ആശ്വാസം; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് പിപിഇ കിറ്റ് മതി
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഓഫീസിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. മൈക്രോ ഫൈനാന്‍സ് പദ്ധതി ചീഫ് കോര്‍ഡിനേറ്ററായിരുന്നു. ഇയാളുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സംഘടനാതലത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നതായാണ് സൂചന.