കൊച്ചി: മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം മുഴുവൻ വായ്പാ തുകയും തിരിച്ചടച്ചിട്ടില്ലെന്ന് പിന്നാക്ക വികസന കോർപറേഷൻ ഹൈക്കോടതിയെ ബോധിപ്പിച്ചു.
പണം മുഴുവൻ തിരിച്ചടച്ചെന്ന എസ്എൻഡിപി യുണിയന്റെ മറുപടിയിൽ സമർപിച്ച എതിർ സത്യവാങ്ങ്മൂലത്തിലാണ് കോർപറേഷൻ നിലപാടറിയിച്ചത്. പലിശയടക്കം രണ്ട് കോടിയിലധികം രൂപ ഇനിയും തിരിച്ചടവുണ്ടന്നാണ് കോർപ്പറേഷൻ അറിയിച്ചത്.
Read More: എസ്എൻഡിപി മുൻ ഭാരവാഹികൾ മൈക്രോ ഫിനാൻസിങ് പദ്ധതിക്ക് അവമതിപ്പുണ്ടാക്കിയെന്ന് സർക്കാർ
എസ്എൻഡിപിക്ക് കീഴിലുള്ള സ്വാശ്രയ സംഘങ്ങൾക്ക് വായ്പ നൽകുന്നതിന് 2013 – 15 കാലയളവിൽ 5 കോടിയാണ് കോർപറേഷൻ അനുവദിച്ചത്. കുറഞ്ഞ പലിശക്ക് നൽകിയ വായ്പ ഉയർന്ന പലിശക്ക് ഗുണഭോക്താക്കൾക്ക് നൽകി തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർനാണ് പിഴയടക്കം തിരിച്ചുപിടിക്കാൻ കോർപറേഷൻ നടപടിയെടുത്തത്