/indian-express-malayalam/media/media_files/uploads/2017/03/Vellappally_Natesan.jpg)
വര്‍ക്കല: ശബരിമല വിഷയത്തില്‍ സമരത്തിനൊപ്പമില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അത്തരം സമരത്തോട് യോജിപ്പില്ലെന്നും സുപ്രീം കോടതി വിധി അംഗീകരിക്കുകയാണ് ഒരു പൗരന്റെ കടമയെന്നും അദ്ദേഹം വര്‍ക്കലയില്‍ പറഞ്ഞു.
അമിത് ഷായ്ക്ക് നാക്കുപിഴവു സംഭവിച്ചതാകമെന്നും സമരത്തില്‍ എസ്എന്‍ഡിപിക്ക് ബിജെപിയുമായി യോജിച്ച് പ്രവര്‍ത്തിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വിശ്വാസികള്‍ക്കൊപ്പമാണെന്നും 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയ്ക്കു പോകേണ്ടതില്ലെന്നും സുപ്രീം കോടതി വിധിയെ പ്രവര്‍ത്തനം കൊണ്ട് മറികടക്കാനാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്എന്‍ഡിപിയുടെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വെള്ളാപള്ളി വ്യക്തമാക്കി. ഇന്നലെ കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എസ്എന്‍ഡിപിയും ബിജെപിയും യോജിച്ച് സര്‍ക്കാര്‍ നയത്തിനെതിരെ പോരാടണമെന്ന് പറഞ്ഞിരുന്നു. ഇതിനെയാണ് വെള്ളാപ്പള്ളി തള്ളിയിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.