Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി
പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍
ചൈനീസ് വാക്സിന്‍ സിനൊഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
യൂറോപ്പ ലീഗ്: റോമയെ തകര്‍ത്ത് യുണൈറ്റഡ് ഫൈനലില്‍, എതിരാളികള്‍ വിയ്യാറയല്‍

എസ്എന്‍സി ലാവലിന്‍ ഇടപാട്: ഇഡി അന്വേഷണത്തിനെതിരെ കമ്പനി ഹൈക്കോടതിയെ സമീപിച്ചു

1995-98 കാലയളവിൽ നടന്ന വൈദ്യുത പദ്ധതികളുടെ നവീകരണത്തിൻ്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചു എന്ന പരാതിയിലാണ് എന്‍ഫോഴ്സ്മെന്റ് നോട്ടീസ് അയച്ചത്

SNC Lavalin Case, എസ്എന്‍സി ലാവലിന്‍ കേസ്, SNC Lavalin Case ED, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ED Investigation, ഇഡി അന്വേഷണം, High Court, ഹൈക്കോടതി, Latest Malayalam News, IE Malayalam, ഐഇ മലയാളം

കൊച്ചി: എസ്എൻസി ലാവലിൻ ഇടപാടിനു പിന്നിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന ആരോപണത്തിൽ എൻഫോഴ്സ്മെൻ്റ് നടപടിക്കെതിരെ കമ്പനി ഹൈക്കോടതിയെ സമീപിച്ചു. കാനഡയിലെ ലാവലിൻ കമ്പനിയുടെ ഇന്ത്യയിലെ ഉപകമ്പനിയായ എസ്എൻസി ലാവലിൻ എഞ്ചിനീയറിംഗ് ലിമിറ്റഡാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് കമ്പനി ഫിനാൻസ് ഡയറക്ടർക്ക് ഇഡി അയച്ച നോട്ടീസ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഇഡിയുടെ കൊച്ചിയിലെ ഡെപ്യൂട്ടി ഡയറക്ടറാണ് നോട്ടീസ് അയച്ചത്. ഫെബ്രുവരി 25നും ഏപ്രില്‍ 8നും ഹാജരാകാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ രണ്ട് തവണയും ഫിനാന്‍സ് ഡയറക്ടര്‍ ഹാജരായിരുന്നില്ല.

Also Read: വോട്ടെണ്ണൽ ദിനം ലോക്ക്ഡൗൺ; സർവകക്ഷി യോഗത്തിൽ തീരുമാനമെന്ന് സർക്കാർ ഹൈക്കോടതിയിൽ

തുടർന്നാണ് കമ്പനി കോടതിയെ സമീപിച്ചത്. 1995-98 കാലയളവിൽ നടന്ന വൈദ്യുത പദ്ധതികളുടെ നവീകരണത്തിൻ്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചു എന്ന പരാതിയിലാണ് എന്‍ഫോഴ്സ്മെന്റ് നോട്ടീസ് അയച്ചത്. ലാവലിന്‍ കമ്പനി ഏറ്റെടുത്ത നവീകരണ പദ്ധതികള്‍ ഇന്ത്യന്‍ കമ്പനി വഴിയായിരുന്നു നടന്നത്.

2003 ജനുവരി 17നാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമം നിലവില്‍ വന്നതെന്നും അതിന് മുമ്പ് നടന്ന ഇടപാടുകള്‍ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും കമ്പനി ഹര്‍ജിയില്‍ വ്യക്തമാക്കി. ആരോപിക്കപ്പെടുന്ന കാര്യങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്നും സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണെന്നും കമ്പനി പറയുന്നു. ഡിആർഐ കമ്പനിയെ ക്കുറിച്ച് അന്വേഷണം നടത്തിയിട്ടില്ലന്നും സിബിഐയുടെ അന്തിമ റിപ്പോർട്ടിൽ കമ്പനി പ്രതിയല്ലന്നും ഹർജിയിൽ ബോധിപിച്ചു. നോട്ടീസിലെ തുടര്‍നടപടികള്‍ തടയണമെന്നും കമ്പനി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Snc lavalin company files petition against ed in high court

Next Story
വോട്ടെണ്ണൽ ദിനം ലോക്ക്ഡൗൺ; സർവകക്ഷി യോഗത്തിൽ തീരുമാനമെന്ന് സർക്കാർ ഹൈക്കോടതിയിൽLock down, ലോക് ഡൗണ്‍, all party meeting, സര്‍വ്വകക്ഷി യോഗം, lock down in kerala, കേരളത്തില്‍ ലോക് ഡൗണ്‍, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com