scorecardresearch

പിണറായിക്ക് നിര്‍ണായകം: ലാ‍വലിന്‍ കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും

കേസിൽ കക്ഷി ചേരാൻ വി.എം സുധീരൻ നൽകിയ അപേക്ഷയും അടക്കം ഒരു കൂട്ടം ഹരജികള്‍ കോടതിയുടെ മുന്നില്‍ വരും

കേസിൽ കക്ഷി ചേരാൻ വി.എം സുധീരൻ നൽകിയ അപേക്ഷയും അടക്കം ഒരു കൂട്ടം ഹരജികള്‍ കോടതിയുടെ മുന്നില്‍ വരും

author-image
WebDesk
New Update
Pinarayi Vijayan, പിണറായി വിജയൻ, cpm, സിപിഎം, ie malayalam

ന്യൂഡല്‍ഹി: എസ്.എൻ.സി ലാവ്‍ലിൻ കേസ് ഇന്ന് സുപ്രിം കോടതി പരിഗണിക്കും. പിണറായി വിജയൻ ഉൾപ്പടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ സി.ബി.ഐ സമര്‍പ്പിച്ച അപ്പീലും കേസിൽ കക്ഷി ചേരാൻ വി.എം സുധീരൻ നൽകിയ അപേക്ഷയും അടക്കം ഒരു കൂട്ടം ഹരജികള്‍ കോടതിയുടെ മുന്നില്‍ വരും.

Advertisment

ജസ്റ്റിസുമാരായ എൻ.വി രമണ, ശാന്തന ഗൗഡർ എന്നിവർ അടങ്ങിയ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്. സി.ബി.ഐക്കുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും പിണറായി വിജയനുവേണ്ടി ഹരീഷ്‌ സാല്‍വെയും സംസ്‌ഥാന സര്‍ക്കാരിനുവേണ്ടി സ്‌റ്റാന്‍ഡിങ്‌ കോണ്‍സലും ഹാജരാകും. തെളിവില്ലെന്ന് കണ്ട് വിചാരണ കോടതിയും ഹൈക്കോടതിയും കുറ്റവിമുക്തനാക്കിയിട്ടുണ്ടെന്നും സി.ബി.ഐയുടെ അപ്പീല്‍ നിലനില്‍ക്കില്ലെന്നുമാണ് പിണറായി വിജയന്റെ വാദം.

പിണറായിക്കു പുറമെ മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ്‌ സെക്രട്ടറി എ. ഫ്രാന്‍സിസ്‌ എന്നിവരെയാണ്‌ ഹൈക്കോടതി കുറ്റവിമുക്‌തരാക്കിയത്‌. കൂട്ടുപ്രതികളും കെ.എസ്‌.ഇ.ബി. മുന്‍ ഉദ്യോഗസ്‌ഥരുമായ ആര്‍. ശിവദാസ്‌, കസ്‌തൂരിരംഗ അയ്യര്‍, കെ.ജി. രാജശേഖരന്‍ എന്നിവരാണു കേസില്‍നിന്ന്‌ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചത്‌.

Supreme Court Snc Lavlin Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: